ദാഹവീഞ്ഞിൻ - D

ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവുതീരും യാമമായിതാ
മധുരം നീ പകരുമോ നിലാവില്‍
അധരം ഞാന്‍ നുകരും നേരമായിതാ
ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവുതീരും യാമമായിതാ

അറിയാതറിഞ്ഞു അനുരാഗമല്ലേ
അമൃതത്തിൽ കുളിക്കാന്‍ വരൂ
വിളിക്കുന്നു വീണ്ടും നിഴൽപഞ്ജരങ്ങൾ
നിനക്കെന്നെ നല്‍കാന്‍ വരൂ
ഒരു മോഹം മലരായിടുന്നു
എൻ മെയ്യിൽ പുളകങ്ങളായിവാ
ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവുതീരും യാമമായിതാ

ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവുതീരും യാമമായിതാ
ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവുതീരും യാമമായിതാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Daahaveenjin - D

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 5 years 4 months ago by shyamapradeep.