ലുക്ക്മാൻ അവറാൻ

Lukman Avaran
ലുക്കു
ലുക്ക്മാൻ ലുക്കു
ലുക്ക്മാൻ
ആലപിച്ച ഗാനങ്ങൾ: 1

1990 മേയ് 22 നു്, ചങ്ങരംകുളത്തിനടുത്ത് ഉദിനുപറമ്പ് എന്ന സ്ഥലത്ത്, അവറാൻ - ഹലീമ ദമ്പതികളുടെ മകനായി ജനനം.

ISS പൊന്നാനി, MVM വളയംകുളം, DHO HSS പൂക്കരത്തറ എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശ്ശൂർ അക്കിക്കാവ് റോയൽ എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബി.ടെൿ ബിരുദവും പൂർത്തിയാക്കി.

ഹർഷദ് സംവിധാനം ചെയ്ത പുറത്തിറങ്ങാത്ത ദായോം പന്ത്രണ്ടും ആണ് അഭിനയിച്ച ആദ്യ ചലച്ചിത്രം. സപ്തമശ്രീ തസ്കരാഃ ആണ് പുറത്തിറങ്ങിയ ആദ്യ സിനിമ. സിനിമയിൽ സജീവമായതും സപ്തമശ്രീ തസ്കരാഃ എന്ന ചിത്രത്തിൽ അഭിനയിച്ചതും വീട്ടുകാർക്കാർക്ക് അറിവുണ്ടായിരുന്നില്ല. കെ.എൽ പത്ത് എന്ന ചിത്രത്തിൽ അഭിനയിച്ച്, ചിത്രം പുറത്തുവന്നതിനു ശേഷമാണ് സിനിമാ ജീവിതത്തെപ്പറ്റിയും സിനിമയാണ് താല്പര്യം എന്നും വീട്ടുകാർ അറിയുന്നതു തന്നെ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സപ്തമ.ശ്രീ.തസ്ക്കരാഃ ഹോട്ടൽ ബോയ് അനിൽ രാധാകൃഷ്ണമേനോൻ 2014
കർമ്മ കാർറ്റെൽ കാസ്റ്റിംഗ് ഏജന്റ് വിനോദ് ഭരതൻ 2015
KL10 പത്ത് മു.രി 2015
പോപ്പ്കോൺ അനീഷ് ഉപാസന 2016
കലി സമീർ താഹിർ 2016
സ്റ്റൈൽ ബിനു സദാനന്ദൻ 2016
വള്ളീം തെറ്റി പുള്ളീം തെറ്റി ഋഷി ശിവകുമാർ 2016
c/o സൈറ ബാനു ആന്റണി സോണി സെബാസ്റ്റ്യൻ 2017
ഹദിയ ഉണ്ണി പ്രണവം 2017
ഗോദ ബേസിൽ ജോസഫ് 2017
സുഡാനി ഫ്രം നൈജീരിയ രാജേഷ് സക്കരിയ മുഹമ്മദ് 2018
ഫ്രഞ്ച് വിപ്ളവം മജു കെ ബി 2018
വൈറസ് ഡോ.സജിത്ത് ആഷിക് അബു 2019
കക്ഷി:അമ്മിണിപ്പിള്ള സുരൻ ദിൻജിത്ത് അയ്യത്താൻ 2019
ഷിബു അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ 2019
വട്ടമേശസമ്മേളനം വിപിൻ ആറ്റ്‌ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ 2019
ഉണ്ട ബിജുകുമാർ ഖാലിദ് റഹ്മാൻ 2019
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ സേവ് ദി ഡേറ്റ് വീഡിയോ സംവിധായകൻ ശംഭു പുരുഷോത്തമൻ 2020
ഫോറൻസിക് വിനോദ് അഖിൽ പോൾ, അനസ് ഖാൻ 2020
നോ മാൻസ് ലാൻഡ് മത്തായിക്കുട്ടി ജിഷ്ണു ഹരീന്ദ്ര വർമ്മ 2021

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ന്നാ ജ് ണ്ടാക്ക് (Ndaakkippaatt) തല്ലുമാല മു.രി വിഷ്ണു വിജയ് 2022