ലിസ്റ്റിൻ സ്റ്റീഫൻ
Listin Stephen
ചലച്ചിത്ര നിർമ്മാതാവ്. 1986 ജൂൺ 1 ന് കോട്ടയം ജില്ലയിലെ ഉഴവൂരിൽ ജനിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിയ്ക്കുന്ന ലിസ്റ്റിൻ തന്റെ 24 -ആം വയസ്സിലാണ് സിനിമാ നിർമ്മാണത്തിന് തുടക്കം കുറിയ്ക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ട്രാഫിക് ആയിരുന്നു അദ്ദേഹം നിർമ്മിച്ച ആദ്യ ചിത്രം. മലയാള സിനിമയിൽ ന്യൂജനറേഷൻ തരംഗത്തിന് തുടക്കം കുറിച്ച ട്രാഫിക്ക് വലിയ സാമ്പത്തിക വിജയം നേടി. തുടർന്ന് ചാപ്പാകുരിശ്, ഉസ്താദ് ഹോട്ടൽ, കെട്ട്യോളാണെന്റെ മാലാഖ.. ഡ്രൈവിംഗ് ലൈസൻസ്.. എന്നിവയുൾപ്പെടെ പത്തിലധികം മലയാള സിനിമകളും, ചെന്നൈയിൽ ഒരു നാൾ, ഇത് എന്ന് മായം.. എന്നിവയുൾപ്പെടെ നാല് തമിഴ് സിനികളും നിർമ്മിച്ചിട്ടുണ്ട്.
2015 ലാണ് ലിസ്റ്റിൻ സ്റ്റീഫൻ വിവാഹിതനായത്. ഭാര്യ ബെന്നിറ്റ ജേക്കബ്. ലിസ്റ്റിൻ - ബെന്നിറ്റ ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഗരുഡൻ | ജോർജ്ജ് | അരുൺ വർമ്മ | 2023 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| ട്രാഫിക്ക് | രാജേഷ് പിള്ള | 2011 |
| ചാപ്പാ കുരിശ് | സമീർ താഹിർ | 2011 |
| ഉസ്താദ് ഹോട്ടൽ | അൻവർ റഷീദ് | 2012 |
| ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 |
| ചിറകൊടിഞ്ഞ കിനാവുകൾ | സന്തോഷ് വിശ്വനാഥ് | 2015 |
| വിമാനം | പ്രദീപ് എം നായർ | 2017 |
| കെട്ട്യോളാണ് എന്റെ മാലാഖ | നിസാം ബഷീർ | 2019 |
| മാർഗ്ഗംകളി | ശ്രീജിത്ത് വിജയൻ | 2019 |
| ഡ്രൈവിംഗ് ലൈസൻസ് | ലാൽ ജൂനിയർ | 2019 |
| ബ്രദേഴ്സ്ഡേ | കലാഭവൻ ഷാജോൺ | 2019 |
| മോഹൻ കുമാർ ഫാൻസ് | ജിസ് ജോയ് | 2021 |
| കൂമൻ | ജീത്തു ജോസഫ് | 2022 |
| ഗോൾഡ് | അൽഫോൻസ് പുത്രൻ | 2022 |
| ജനഗണമന | ഡിജോ ജോസ് ആന്റണി | 2022 |
| എന്താടാ സജി | ഗോഡ്ഫി ബാബു | 2022 |
| കടുവ | ഷാജി കൈലാസ് | 2022 |
| തുറമുഖം | രാജീവ് രവി | 2023 |
| ഗരുഡൻ | അരുൺ വർമ്മ | 2023 |
| രാമചന്ദ്ര ബോസ്സ് & Co | ഹനീഫ് അദേനി | 2023 |
| എന്നാലും ന്റെളിയാ | ബാഷ് മുഹമ്മദ് | 2023 |
Submitted 15 years 5 months ago by Dileep Viswanathan.