ലിന്റോ ഡേവിസ്
1989 മാർച്ച് 21 ന് തൃശ്ശൂർ ജില്ലയിലെ കൊരട്ടിയിൽ നാലുകെട്ട് എന്ന ഗ്രാമത്തിൽ ജനിച്ചു. സെന്റ് ജോസഫ് എൽപി സ്കൂൾ,നാലുകെട്ട്, പി എസ് എച്ച് എസ് ഹൈസ്കൂൾ,തിരുമുടിക്കുന്ന്, ഡീ പോൾ കോളേജ്,അങ്കമാലി, ബികോം സെന്റ് ആൻസ് കോളേജ്,അങ്കമാലി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ലിന്റൊ പാലാരിവട്ടം നിയോ ഫിലിം സ്ക്കൂളിൽ നിന്നും സൗണ്ട് എഞ്ചിനീയറിംഗ് കഴിഞ്ഞു. പഠനത്തിനു ശേഷം ലാൽ മീഡിയയിൽ ജോലിക്ക് കയറി. അഞ്ച് വർഷം അവിടെ ജോലി ചെയ്തു. ശബ്ദലേഖനമായിരുന്നു ലാൽ മീഡിയയിൽ തുടക്കം. പിന്നീട് ഡി ടി സ് മിക്സിങിൽ കുറെ ഫിലിംസ് അസ്സിസ്റ് ചെയ്തു.
ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിന് ശബ്ദലേഖനം ചെയ്തുകൊണ്ടായിരുന്നു സിനിമയിൽ തുടക്കമിടുന്നത്. അതിനുശേഷം അങ്കിൾ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ പത്തോളം സിനിമകൾക്ക് ശബ്ദലേഖനം ചെയ്തു. വിവാഹിതനായ ലിന്റോ ഡേവിസിന് ഒരു മകളുണ്ട്. ലിന്റോ ഇപ്പോൾ കൊരട്ടി ഇൻഫോപാർക്കിൽ ശാലോം വേൾഡ് മീഡിയ ചാനലിന്റെ ഓഡിയോ എഞ്ചിനീയർ ആയി പ്രവർത്തിക്കുന്നു .
സൌണ്ട് മിക്സിങ്
ശബ്ദസങ്കലനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഉറുമ്പുകൾ ഉറങ്ങാറില്ല | ജിജു അശോകൻ | 2015 |
സൌണ്ട് റെക്കോഡിങ്
ശബ്ദലേഖനം/ഡബ്ബിംഗ്
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| അങ്കിൾ | ഗിരീഷ് ദാമോദർ | 2018 |
| ലവകുശ | ഗിരീഷ് | 2017 |
| കാറ്റ് | അരുൺ കുമാർ അരവിന്ദ് | 2017 |
| പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് | രഞ്ജിത്ത് ശങ്കർ | 2017 |
| ഹണീ ബീ 2 സെലിബ്രേഷൻസ് | ലാൽ ജൂനിയർ | 2017 |
| ലക്ഷ്യം | അൻസാർ ഖാൻ | 2017 |
| പാ.വ | സൂരജ് ടോം | 2016 |
| യാത്ര ചോദിക്കാതെ | അനീഷ് വർമ്മ | 2016 |
| ഊഴം | ജീത്തു ജോസഫ് | 2016 |
| മരുഭൂമിയിലെ ആന | വി കെ പ്രകാശ് | 2016 |
| ഒരേ മുഖം | സജിത്ത് ജഗദ്നന്ദൻ | 2016 |
| കിംഗ് ലയർ | ലാൽ | 2016 |
| ആടുപുലിയാട്ടം | കണ്ണൻ താമരക്കുളം | 2016 |
| ജമ്നാപ്യാരി | തോമസ് സെബാസ്റ്റ്യൻ | 2015 |
| ഉറുമ്പുകൾ ഉറങ്ങാറില്ല | ജിജു അശോകൻ | 2015 |
| കൂതറ | ശ്രീനാഥ് രാജേന്ദ്രൻ | 2014 |
| ഗോഡ്സ് ഓണ്‍ കണ്‍ട്രി | വാസുദേവ് സനൽ | 2014 |