കൃഷ്ണപ്രസാദ്

Krishnaprasad

മലയാള ചലച്ചിത്ര,സീരിയൽ നടൻ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. ചങ്ങനാശേരി എൻ.എസ്.എസ്. ഹിന്ദു കോളജിലായിരുന്നു കൃഷ്ണപ്രസാദിന്റെ വിദ്യാഭ്യാസം. കോളജ് ജീവിതകാലത്തുതന്നെ അദ്ദേഹം സംഗീതത്തിലും കലയിലും വളരെയേറെ താത്പര്യം കാണിച്ചിരുന്നു. 1991 ലും 1992 ലും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ അദ്ദേഹം വിജയിയായിരുന്നു.

1988- ൽ പ്രസിദ്ധ സംവിധായകനായിരുന്ന പി. പദ്മരാജൻ സംവിധാനം ചെയ്ത മൂന്നാം പക്കം എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രസാദ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. 1989-ൽ പത്മരാജന്റെ തന്നെ മോഹൻലാൽ ചിത്രം സീസൺ, 1991-ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത വേനൽക്കിനാവുകൾ, അയലത്തെ അദ്ദേഹം, ഒരു യാത്രാമൊഴി, കമലദളം, വെട്ടം, ബാംഗ്ലൂർ ഡേയ്സ്, പേരറിയാത്തവർ... എന്നിങ്ങനെ അൻപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അനേകം ടെലിവിഷൻ സീരിയലുകളിലും കൃഷ്ണപ്രസാദ് തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. സ്ത്രീ, സമയം, സമക്ഷം എന്നിവ ഇതിൽ പ്രമുഖങ്ങളാണ്. സമക്ഷത്തിലെ അഭിനയത്തിന് കൃഷ്ണപ്രസാദിന് മികച്ചനടനുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലും കേരള ലളിതകലാ അക്കാദമിയിലും അംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നല്ലൊരു കർഷകൻ കൂടിയായ കൃഷ്ണപ്രസാദിനാണ് 2010-ലെ യുവ കർഷകനുള്ള അവാർഡ് ലഭിച്ചത്.

കൃഷ്ണപ്രസാദിന്റെ ഭാര്യയുടെ പേര് രശ്മി. രണ്ടു കുട്ടികൾ പ്രാർത്ഥന കൃഷ്ണ, പ്രപഞ്ച കൃഷ്ണ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മൂന്നാംപക്കം പി പത്മരാജൻ 1988
സീസൺ വേലക്കാരൻ പി പത്മരാജൻ 1989
വേനൽ‌ക്കിനാവുകൾ കെ എസ് സേതുമാധവൻ 1991
അയലത്തെ അദ്ദേഹം സുധീന്ദ്രൻ രാജസേനൻ 1992
ഒരു കൊച്ചു ഭൂമികുലുക്കം ചന്ദ്രശേഖരൻ 1992
ജോണി സംഗീത് ശിവൻ 1993
പക്ഷേ മോഹൻ 1994
സുകൃതം ഹരികുമാർ 1994
പവിത്രം കോളേജ് സ്ടുഡന്റ്റ് ടി കെ രാജീവ് കുമാർ 1994
തച്ചോളി വർഗ്ഗീസ് ചേകവർ പ്രസാദ് ടി കെ രാജീവ് കുമാർ 1995
അറേബ്യ ജയരാജ് 1995
കുസൃതിക്കാറ്റ് രാജീവ് സുരേഷ് , വിനു (രാധാകൃഷ്ണൻ) 1995
കാഞ്ഞിരപ്പള്ളി കറിയാച്ചൻ ജയിംസ് ജോസ് തോമസ് 1996
സ്വപ്നലോകത്തെ ബാലഭാസ്കരൻ മനോജ് രാജസേനൻ 1996
കണ്ണൂർ ഹരിദാസ് 1997
അനുഭൂതി ടോമി ഐ വി ശശി 1997
അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് നിസ്സാർ 1997
മാണിക്യക്കൂടാരം ജോർജ്ജ് മാനുവൽ 1997
ഒരു യാത്രാമൊഴി പ്രതാപ് പോത്തൻ 1997
കന്മദം എ കെ ലോഹിതദാസ് 1998

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ബാംഗ്ളൂർ ഡെയ്സ് അഞ്ജലി മേനോൻ 2014