കണ്ണൻ സാഗർ

Kannan Sagar

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തബല വായന പഠിച്ചുകൊണ്ടും തബല ആശാൻമാരുടെ സഹായിയായി കലാപരിപാടികളിൽ പങ്കെടുത്തുകൊണ്ടുമാണ് കണ്ണൻ സാഗർ കലാരംഗത്ത് തുടക്കംകുറിയ്ക്കുന്നത്.. പിന്നീട് മിമിക്രി രംഗത്തേയ്ക്ക് മാറിയ കണ്ണൻ ജാഫർ ഇടുക്കിയെപ്പോലുള്ള കലാകാരന്മാരോടൊപ്പം മിമിക്രി അവതരിപ്പിച്ചു തുടങ്ങി. 1990 -മുതൽ പ്രൊഫഷണൽ മിമിക്രി ട്രൂപ്പുകളിൽ അംഗമായ കണ്ണൻ നിരവധി വേദികളിൽ മിമിക്രി അവതരിപ്പിച്ച് ശ്രദ്ധേയനായി. മിമിക്രി വേദികളിൽ നിന്നും ടെലിവിഷൻ രംഗത്തേയ്ക്ക് എത്തിയ അദ്ദേഹം വിവിധ ചാനലുകളിലായി കോമഡി സ്കിറ്റുകൾ, കോമഡി സീരിയലുകൾ എന്നിവയിൽ അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി.

2010 -ൽ കലാഭവൻ മണി നായകനായ അണ്ണാറക്കണ്ണനും തന്നാലായത് എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് സിനിമാഭിനയരംഗത്ത് തുടക്കമിട്ടു. തുടർന്ന് എ ബി സി ഡി, ചാർലി, നായാട്ട്, ഉദാഹരണം സുജാത, സുന്ദരി ഗാർഡൻസ് എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ കണ്ണൻ സാഗർ അഭിനയിച്ചു.

കണ്ണൻ സാഗറിന്റെ ഭാര്യ ഗീത. അവർക്ക് രണ്ട് കുട്ടികളാണുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നായാട്ട് ശ്രീകുമാരൻ തമ്പി 1980
അണ്ണാറക്കണ്ണനും തന്നാലായത് പ്രകാശ് 2010
സർക്കാർ കോളനി വി എസ് ജയകൃഷ്ണ 2011
എ ബി സി ഡി മാർട്ടിൻ പ്രക്കാട്ട് 2013
ചാർലി മരുത് മാർട്ടിൻ പ്രക്കാട്ട് 2015
ചിന്ന ദാദ രാജു ചമ്പക്കര 2016
തോപ്പിൽ ജോപ്പൻ കപ്യാർ തൊമ്മി ജോണി ആന്റണി 2016
ഉദാഹരണം സുജാത ഫാന്റം പ്രവീൺ 2017
പ്രേമാഞ്ജലി സുരേഷ് നാരായണൻ 2018
ഇടുക്കി ബ്ളാസ്റ്റേഴ്സ് സലാം പി ഷാജി 2019
താക്കോൽ പഴുത് ഹാഫിസ് എം ഇസ്മയിൽ 2020
സുന്ദരി ഗാർഡൻസ് രാരിച്ചൻ ചാർലി ഡേവിസ് മാത്യൂസ് 2022
കർട്ടൻ അമൻ റാഫി 2023
ഉപ്പുമാവ് ശ്യാം ശിവരാജൻ 2023
മാംഗോമുറി വിഷ്ണു രവി ശക്തി 2024
അന്വേഷിപ്പിൻ കണ്ടെത്തും പരവൻ കേശവൻ, ചെത്തുകാരൻ ഡാർവിൻ കുര്യാക്കോസ് 2024
Submitted 11 years 3 days ago by Achinthya.
Contributors:
ContributorsContribution
Changed profile photo