ജൂബി
Juby
ജൂബി ജോർജ്
കൊച്ചി സ്വദേശിനി. കുഞ്ചാക്കോ ഫാമിലിയുമായുണ്ടായിരുന്ന കുടുംബ ബന്ധമാണ് ജൂബിക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. ക്ലാസിക്കൽ ഡാൻസറായിരുന്ന ജൂബിക്ക് കുഞ്ചാക്കോയുടെ പാലാട്ട് കുഞ്ഞിക്കണ്ണൻ എന്ന ചിത്രത്തിൽ ഉണ്ണിമേരിയുടെ സഹോദരിയായി വേഷം ലഭിച്ചു. അതിനു ശേഷം മലയാളം സിനിമയിൽ നിരവധി വേഷങ്ങൾ ലഭ്യമായി.സിനിമാ കാരണം മദ്രാസിലേക്ക് താമസം മാറ്റിയ ശേഷം ക്ലാസിക്കൽ ഡാൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിവാഹത്തിനു ശേഷം കാനഡയിലേക്ക് താമസം മാറ്റിയിരുന്നെങ്കിലും കുടുബസുഹൃത്തായ നടൻ ക്യാപ്റ്റൻ രാജു വഴി വീണ്ടും സിനിമയിലെത്തിപ്പെട്ടു. അയ്യപ്പനും വാവരും, താന്തോന്നി, യക്ഷിയും ഞാനുമൊക്കെ രണ്ടാം വരവിൽ ചെയ്ത് ചിത്രങ്ങളാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂബി ഏകദേശം 52ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പാലാട്ട് കുഞ്ഞിക്കണ്ണൻ | പൊന്നിയുടെ തോഴി | ബോബൻ കുഞ്ചാക്കോ | 1980 |
| കുറുക്കന്റെ കല്യാണം | സിന്ധു | സത്യൻ അന്തിക്കാട് | 1982 |
| പോസ്റ്റ്മോർട്ടം | ഒപ്പന സംഘാംഗം | ജെ ശശികുമാർ | 1982 |
| മോർച്ചറി | മെഡിക്കൽ വിദ്യാർത്ഥിനി | ബേബി | 1983 |
| കാത്തിരുന്ന ദിവസം | നാരായണൻ്റെ ഇഷ്ടക്കാരി | പി കെ ജോസഫ് | 1983 |
| പാസ്പോർട്ട് | ഒപ്പന നർത്തകി | തമ്പി കണ്ണന്താനം | 1983 |
| എന്റെ ഉപാസന | ഹോസ്റ്റൽ അന്തേവാസി | ഭരതൻ | 1984 |
| ഉണരൂ | നാട്ടുകാരി | മണിരത്നം | 1984 |
| സന്ദർഭം | സുമതി | ജോഷി | 1984 |
| മധുവിധു തീരുംമുമ്പേ | കെ രാമചന്ദ്രൻ | 1985 | |
| അമ്പിളി അമ്മാവൻ | കെ ജി വിജയകുമാർ | 1986 | |
| വഴിയോരക്കാഴ്ചകൾ | തമ്പി കണ്ണന്താനം | 1987 | |
| ഇവരെ സൂക്ഷിക്കുക | മോഹൻ രൂപ് | 1987 | |
| രാഗം അനുരാഗം | നിഖിൽ | 1991 | |
| യക്ഷിയും ഞാനും | വിനയൻ | 2010 | |
| താന്തോന്നി | ജോർജ്ജ് വർഗീസ് | 2010 |
Submitted 11 years 11 months ago by Achinthya.
Contributors:
| Contributors | Contribution |
|---|---|
https://www.facebook.com/groups/m3dbteam/permalink/2500556950002874/ |