ജോസ്

Jose (Actor)

മലയാള ചലച്ചിത്ര നടൻ. കൊച്ചിയിൽ ജനിച്ച ജോസിന്റെ വിദ്യാഭ്യാസം എറണാകുളത്തുള്ള സെന്റ് ആൽബർട്ട് സ്കൂളിലും സെന്റ് ആൽബർട്ട് കോളേജിലുമായിരുന്നു. 1975-ൽ സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെയാണ് ജോസ് അഭിനേതാവാകുന്നത്. 1977-ൽ രാമുകാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന സിനിമയിൽ നായകനായത് ജോസിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് നായകനായും ഉപനായകനായും ധാരാളം സിനിമകളിൽ അഭിനയിച്ചു. 77- 85 കാലത്തെ റൊമാന്റിക് ഹീറോയായിരുന്നു ജോസ്. ദ്വീപ്, മീൻ എന്നീ ചിത്രങ്ങളിലേതടക്കം അദ്ദേഹം അഭിനയച്ച പല ഗാനരംഗങ്ങളും ജനപ്രീതിയാർജ്ജിച്ചവയായിരുന്നു. എൺപതുകളുടെ അവസാനത്തോടെ സിനിമകൾ ഇല്ലാതായ ജോസ് 2010-ഓടെയാണ് വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നത്. തമിഴിലടക്കം നൂറോളം സിനിമകളിലും ചില സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജോസിന്റെ ഭാര്യ സൂസൺ. മകൾ പ്രണതി ജോസ്. പ്രണതി 2004-ൽ ഫോർ ദ് പീപ്പിൾ എന്ന സിനിമയിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ദ്വീപ് രാമു കാര്യാട്ട് 1977
സമുദ്രം കെ സുകുമാരൻ 1977
സംഗമം ടി ഹരിഹരൻ 1977
ഞാൻ ഞാൻ മാത്രം ഐ വി ശശി 1978
സൂത്രക്കാരി അലക്സ് 1978
ആനപ്പാച്ചൻ സുരേഷ് എ വിൻസന്റ് 1978
പാദസരം എ എൻ തമ്പി 1978
ഉറക്കം വരാത്ത രാത്രികൾ വേണു എം കൃഷ്ണൻ നായർ 1978
ബീന കെ നാരായണൻ 1978
പത്മതീർത്ഥം കെ ജി രാജശേഖരൻ 1978
ഇനിയും പുഴയൊഴുകും അലക്സ് ഐ വി ശശി 1978
രാപ്പാടികളുടെ ഗാഥ കെ ജി ജോർജ്ജ് 1978
കുടുംബം നമുക്ക് ശ്രീകോവിൽ ടി ഹരിഹരൻ 1978
സീമന്തിനി പി ജി വിശ്വംഭരൻ 1978
അലാവുദ്ദീനും അൽഭുതവിളക്കും അബൂബക്കർ ഐ വി ശശി 1979
ഏഴു നിറങ്ങൾ ബാലചന്ദ്രൻ ജേസി 1979
രക്തമില്ലാത്ത മനുഷ്യൻ ജേസി 1979
അവൾ നിരപരാധി മസ്താൻ 1979
ഇനിയെത്ര സന്ധ്യകൾ കെ സുകുമാരൻ നായർ 1979
വാളെടുത്തവൻ വാളാൽ കെ ജി രാജശേഖരൻ 1979