ജയാനൻ വിൻസെന്റ്
1959 സെപ്റ്റംബർ 12 നു കോഴിക്കോട് ജനിച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന എ വിൻസന്റിന്റെ മകനാണ്.
1975 ൽ ജ്യോതി എന്ന തെലുങ്ക് ചിത്രത്തിലൂടെ ഛായാഗ്രഹണസഹായി ആയാണു ജയാനൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ട് വർഷം തെലുങ്ക് സിനിമകളിൽ ഛായഗ്രഹണസഹായി ആയി പ്രവർത്തിച്ചു. 1977 ൽ അഗ്നിനക്ഷത്രം എന്ന സിനിമയിൽ നവകാന്തിന്റെ സഹായിയായി മലയാള ചലച്ചിത്ര ഛായഗ്രഹണത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, പഞ്ചാബി, ഹിന്ദി എന്നീ ഭാഷകളിലായി നൂറ്റി അറുപതിലധികം സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.
ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമറ്റോഗ്രഫേർസ് (ISC) ലെ അംഗമാണ് ജയാനൻ വിൻസന്റ്. സഹോദരൻ അജയൻ വിൻസന്റും ഛായാഗ്രഹണരംഗത്ത് പ്രശസ്തനാണു.
1998 ൽ തെലുങ്കു ചിത്രമായ 'പ്രേമൻ്റേ ഇതര'യുടെ ഛായാഗ്രഹണത്തിനു ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ നന്തി അവാർഡും 1984ൽ അടിയൊഴുക്കുകൾ എന്ന ചിത്രത്തിനു കേരള സർക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
നിർമ്മാതാവും വിതരണക്കാരനുമായിരുന്ന എസ് പാവമണിയുടെ മകൾ ഷീബയാണ് ജയാനന്റെ ഭാര്യ. മകൻ ജോൺ വിൻസന്റ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| വഴിയോരക്കാഴ്ചകൾ | തമ്പി കണ്ണന്താനം | 1987 |
ഛായാഗ്രഹണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| ശ്രദ്ധ | ഐ വി ശശി | 2000 |
| ഗംഗോത്രി | എസ് അനിൽ | 1997 |
| സൈന്യം | ജോഷി | 1994 |
| ഏയ് ഹീറോ | രാഘവേന്ദ്ര റാവു | 1994 |
| ഓ ഫാബി | കെ ശ്രീക്കുട്ടൻ | 1993 |
| സൂര്യമാനസം | വിജി തമ്പി | 1992 |
| കൗരവർ | ജോഷി | 1992 |
| കിഴക്കൻ പത്രോസ് | ടി എസ് സുരേഷ് ബാബു | 1992 |
| പൂക്കാലം വരവായി | കമൽ | 1991 |
| അങ്കിൾ ബൺ | ഭദ്രൻ | 1991 |
| നമ്പർ 20 മദ്രാസ് മെയിൽ | ജോഷി | 1990 |
| സാമ്രാജ്യം | ജോമോൻ | 1990 |
| രണ്ടാം വരവ് | കെ മധു | 1990 |
| കുറുപ്പിന്റെ കണക്കുപുസ്തകം | ബാലചന്ദ്ര മേനോൻ | 1990 |
| കുട്ടേട്ടൻ | ജോഷി | 1990 |
| മറുപുറം | വിജി തമ്പി | 1990 |
| ഈ തണുത്ത വെളുപ്പാൻ കാലത്ത് | ജോഷി | 1990 |
| നമ്മുടെ നാട് | കെ സുകുമാരൻ | 1990 |
| മഹായാനം | ജോഷി | 1989 |
| ദൗത്യം | എസ് അനിൽ | 1989 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| അച്ചാരം അമ്മിണി ഓശാരം ഓമന | അടൂർ ഭാസി | 1977 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| നമ്പർ 20 മദ്രാസ് മെയിൽ | ജോഷി | 1990 |