ജയൻ ക്രയോൺ

Jayan Crayon

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സ്വദേശി. വിദ്യാഭ്യാസത്തിനു ശേഷം കൊമേഴ്‌സ്യൽ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ചു. പിന്നീട് സിനിമാരംഗത്ത് കലാസംവിധാനത്തിൽ അസിസ്റ്റന്റ് ആയി. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ എം ബാവയുടെ അസിസ്റ്റന്റ് ആയാണ് ജയൻ സിനിമയിൽ തുടക്കം കുറിക്കുന്നത്. അതിനുശേഷം ഗിരീഷ് മേനോൻ, സാബു സിറിൽ, സതീഷ് കൊല്ലം, സന്തോഷ് രാമൻ എന്നീ കലാ സംവിധായകരുടെ കൂടെ ഒട്ടേറെ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി.

പിന്നീട് 5 വർഷക്കാലം ക്രയോൺ ഡിസൈൻ എന്ന പേരിൽ അബുദാബിയിൽ ഗ്രാഫിക്സ് ഡിസൈൻ സ്ഥാപനം നടത്തി തിരിച്ചു വന്നു.. 2018 ൽ രക്തസാക്ഷ്യം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാ സംവിധായകനായി. തുടർന്ന് തൊട്ടപ്പൻ ഇഷ്‌ക് , ജിമ്മി ഈ വീടിന്റെ ഐശ്വര്യം, ആനപ്പറമ്പിലെ വേൾഡ്കപ്പ്, മധുര മനോഹര മോഹം എന്നിവയുൾപ്പെടെ ഇരുപതോളം ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചു. കൂദാശ, ദൃശ്യം 2 എന്നിവയുൾപ്പെടെ ചില സിനിമകളിൽ ജയൻ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കൂദാശ സ്റ്റേഷനറിക്കാരൻ ദിനു തോമസ് 2018
അങ്കരാജ്യത്തെ ജിമ്മൻമാർ പീടികക്കാരൻ പ്രവീൺ നാരായണൻ 2018
മണിയറയിലെ അശോകൻ ടീച്ചർ ഷംസു സൈബ 2020
ദൃശ്യം 2 പണിക്കാരൻ 3 ജീത്തു ജോസഫ് 2021

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഇടി മഴ കാറ്റ് അമ്പിളി എസ് രംഗൻ 2025
ജെ.എസ്.കെ ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള പ്രവീൺ നാരായണൻ 2025
ടർക്കിഷ് തർക്കം നവാസ് സുലൈമാൻ 2024
ഷെയ്ഡ്സ് ഓഫ് ലൈഫ് നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് 2024
മധുര മനോഹര മോഹം സ്റ്റെഫി സേവ്യർ 2023
കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ സനൽ വി ദേവൻ 2023
ആനപ്പറമ്പിലെ വേൾഡ്കപ്പ് നിഖിൽ പ്രേംരാജ് 2022
മരതകം അൻസാജ് ഗോപി 2021
മണിയറയിലെ അശോകൻ ഷംസു സൈബ 2020
രക്തസാക്ഷ്യം ബിജുലാൽ 2019
തൊട്ടപ്പൻ ഷാനവാസ് കെ ബാവക്കുട്ടി 2019
ഇഷ്‌ക് അനുരാജ് മനോഹർ 2019
രക്ത സാക്ഷ്യം ബിജുലാൽ 2019
ജിമ്മി ഈ വീടിന്റെ ഐശ്വര്യം രാജു ചന്ദ്ര 2019

Assi Art Direction

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരു കുപ്രസിദ്ധ പയ്യന്‍ മധുപാൽ 2018
ഇടി സാജിദ് യഹിയ 2016
ഡാർവിന്റെ പരിണാമം ജിജോ ആന്റണി 2016
എന്ന് നിന്റെ മൊയ്തീൻ ആർ എസ് വിമൽ 2015
ലോഹം രഞ്ജിത്ത് ബാലകൃഷ്ണൻ 2015
ദി കിംഗ് & ദി കമ്മീഷണർ ഷാജി കൈലാസ് 2012
വടക്കുംനാഥൻ ഷാജൂൺ കാര്യാൽ 2006
ഗ്രീറ്റിംഗ്‌സ് ഷാജൂൺ കാര്യാൽ 2004
വാമനപുരം ബസ് റൂട്ട് സോനു ശിശുപാൽ 2004
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ വിനയൻ 2002