ദേവനന്ദ

Devananda

ജിബിന്റേയും പ്രീതയുടേയും മകളായി എറണാകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. രാജഗിരി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദേവനന്ദ. 2018 -ൽ തൊട്ടപ്പൻ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ദേവനന്ദ സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് മൈ സാന്റ, മാളികപ്പുറം, 2018, നെയ്മർ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ ദേവനന്ദ അഭിനയിച്ചു. മാളികപ്പുറം എന്ന സിനിമയിലെ ശബരിമല ശ്രീ അയ്യപ്പന്റെ ഭക്ത കല്ലു എന്ന കഥാപാത്രമായ ദേവനന്ദയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടിയിരുന്നു. അരൺമനൈ 4 എന്ന തമിഴ് ചിത്രത്തിലും ദേവനന്ദ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ജെമിനി പി കെ ബാബുരാജ് 2017
മൈ സാന്റ സുഗീത് 2019
തൊട്ടപ്പൻ സാറ 5 വയസ്സുള്ളപ്പോൾ ഷാനവാസ് കെ ബാവക്കുട്ടി 2019
മിന്നൽ മുരളി ബസിലെ കുട്ടി ബേസിൽ ജോസഫ് 2021
മാളികപ്പുറം കല്ലു വിഷ്ണു ശശി ശങ്കർ 2022
സൈമൺ ഡാനിയൽ കാതറിൻ സാജൻ ആന്റണി 2022
ദി ടീച്ചർ ദേവിക വിവേക് 2022
ഹെവൻ ടീന മാത്യൂസ് ഉണ്ണി ഗോവിന്ദ്‌രാജ് 2022
പ്രകാശൻ പറക്കട്ടെ അഖിലിന്റെ കൂട്ടുകാരി 3 ഷഹദ് നിലമ്പൂർ 2022
സാൽമൺ ഷാലിൽ കല്ലൂർ 2023
സോമന്റെ കൃതാവ് ഇന്ത്യ രോഹിത് നാരായണൻ 2023
2018 ഷാജിയുടെ മകൾ ജൂഡ് ആന്തണി ജോസഫ് 2023
നെയ്മർ ക്ലൗഡിൻ സുധി മാഡിസൺ 2023
ഗു മനു രാധാകൃഷ്ണൻ 2024
സുമതി വളവ് വിഷ്ണു ശശി ശങ്കർ 2025
കല്യാണ മരം രാജേഷ് അമനക്കര 2026