ദീപിക മോഹൻ

Deepika Mohan

മലയാള ചലച്ചിത്ര, സീരിയൽ താരം. സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ 2001ലാണ് ദീപിക ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സി ഐ ഡി മൂസ, മാടമ്പി, ചാർളി, ജേക്കബിന്റെ സ്വർഗ്ഗരാജ്യം.. എന്നിവയുൾപ്പെടെ ഏകദേശം അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും ദീപിക മോഹൻ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സൂത്രധാരൻ എ കെ ലോഹിതദാസ് 2001
ഇഷ്ടം ജ്യോതിയുടെ അമ്മ സിബി മലയിൽ 2001
ക്രോണിക്ക് ബാച്ചിലർ പരമേശ്വരമാമയുടെ കുടുംബാംഗം സിദ്ദിഖ് 2003
സി ഐ ഡി മൂസ ഡോകടർ ജോണി ആന്റണി 2003
വാണ്ടഡ് മുരളി നാഗവള്ളി 2004
ഉദയനാണ് താരം റോഷൻ ആൻഡ്ര്യൂസ് 2005
പച്ചക്കുതിര പെണ്ണ് കാണൽ വരുന്ന കുടുംബം കമൽ 2006
ചാക്കോ രണ്ടാമൻ സുനിൽ കാര്യാട്ടുകര 2006
ദി ഡോൺ ഷാജി കൈലാസ് 2006
വൺ‌വേ ടിക്കറ്റ് ബിപിൻ പ്രഭാകർ 2008
ഷേക്സ്പിയർ എം എ മലയാളം അല്ലിയുടെ അമ്മ ഷൈജു-ഷാജി, ഷാജി അസീസ് 2008
പോസിറ്റീവ് വി കെ പ്രകാശ് 2008
എസ് എം എസ് കിച്ചന്റെ അമ്മ സർജുലൻ 2008
മാടമ്പി രാഘവന്റെ ഭാര്യ ബി ഉണ്ണികൃഷ്ണൻ 2008
പുതുമുഖങ്ങൾ ഡോൺ അലക്സ്, ബിജു മജീദ് 2010
ഹോളിഡേയ്‌സ് എം എം രാമചന്ദ്രൻ 2010
താപ്പാന സിസ്റ്റർ ജോണി ആന്റണി 2012
ഡോക്ടർ ഇന്നസെന്റാണ് മദർ അജ്മൽ 2012
കൂതറ കൂബ്രിന്റെ അമ്മ ശ്രീനാഥ് രാജേന്ദ്രൻ 2014
ഇലഞ്ഞിക്കാവ് പി ഒ സംഗീത് ലൂയിസ് 2015