താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍
പാപിയെ വെളിയില്‍ തള്ളീ അമ്പല-
ഗോപുരവാതിലടച്ചല്ലോ
ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍

ഇനിയാരാണാശ്രയം ആരാണഭയം
മാരകജീവിത മരുഭൂവില്‍
ഇനിയാരാണാശ്രയം ആരാണഭയം
മാരകജീവിത മരുഭൂവില്‍ - നിന്‍
കദനശ്രുതിയുടെ കണ്ണീരോടെ
കരയുവതെന്തിനു പൂക്കാരീ
ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍

സ്വപ്നമനോഹര ചിന്തകള്‍ നീട്ടിയ
പുഷ്പാഞ്ജലി ഇനി എന്തിന്നോ
സ്വപ്നമനോഹര ചിന്തകള്‍ നീട്ടിയ
പുഷ്പാഞ്ജലി ഇനി എന്തിന്നോ
പാപവിമോചനമില്ലല്ലോ - ഓ...
പാപവിമോചനമില്ലല്ലോ - നിന്‍
ദീപാരാധന തീര്‍ന്നല്ലോ

ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍
പാപിയെ വെളിയില്‍ തള്ളീ അമ്പല-
ഗോപുരവാതിലടച്ചല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
aradhikayude poojakusumam

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.