താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ചേലുള്ള വള്ളത്തിൽ
ചാഞ്ചക്കം വള്ളത്തിൽ
ചേകവന്റെ തിരുവെഴുന്നള്ളത്ത്
ചേകവന്റെ തിരുവെഴുന്നള്ളത്ത്
(ചേലുള്ള വള്ളത്തിൽ )

പടവാളുണ്ട് പരിചയുമുണ്ട്
പുടമുറിക്കായ് തിരുവെഴുന്നള്ളത്ത്
പുടമുറിക്കായ് തിരുവെഴുന്നള്ളത്ത്
(ചേലുള്ള വള്ളത്തിൽ )

ആടിയാടിയൊഴുകി
തിര കരയിൽ വന്നു തഴുകി (2)
കുറുമൊഴിക്ക് പുളകം
ആയ് കുരവയിട്ടു കിളികൾ

താലിയ്ക്ക് പൊന്നുരുക്കാൻ കിഴക്കുണർന്നേ (2)
തട്ടാൻ കിഴക്കുണർന്നേ
തട്ടാൻ കിഴക്കുണർന്നേ
(ചേലുള്ള വള്ളത്തിൽ )

പൊൻ കിനാക്കൾ ഉണരും
മിഴി ദൂരെ ദൂരെ നീട്ടി (2)
മനസ്സിനുള്ളിലാരോ
മൃദു മധുര വീണ മീട്ടി
ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ (2)
നെഞ്ചിൽ തുടിച്ചുയർന്നൂ
നെഞ്ചിൽ തുടിച്ചുയർന്നൂ
(ചേലുള്ള വള്ളത്തിൽ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Chelulla vallathil

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
സഹ്യസാനു കെ ജെ യേശുദാസ്
വാ വാ താമരപ്പെണ്ണേ എം ജി ശ്രീകുമാർ
ചേലുള്ള വള്ളത്തിൽ പി ജയചന്ദ്രൻ, കെ എസ് ചിത്ര
ഇന്നലെകൾ കെ ജെ യേശുദാസ്
കൈ കൊട്ടു പെണ്ണേ കലാഭവൻ മണി, പുഷ്പവതി
നെഞ്ചുടുക്കിന്റെ കെ ജെ യേശുദാസ്
താളം താളം സംഗമ താളം കെ ജെ യേശുദാസ്
യാഹി രാധേ കെ എസ് ചിത്ര
കാ കാ കാക്കക്കറുമ്പി കലാഭവൻ മണി
ഓടി വരും ഓർമ്മകളിൽ കെ ജെ യേശുദാസ്
കണ്ണെഴുതി പൊട്ട് തൊട്ട് കെ എസ് ചിത്ര
Submitted 6 years 1 month ago by Ashiakrish.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.