താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ
ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ

ആ....
താരാട്ടു പാടിയാലേ ഉറങ്ങാറുള്ളു
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളൂ
കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളു
എന്റെ കൈവിരൽത്തുമ്പു പിടിച്ചേ
നടക്കാറുള്ളൂ അവൻ നടക്കാറുള്ളൂ
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ

ഇനിയെന്നു കാണുമെന്നാ പിടഞ്ഞുപോയി
എന്റെ ഇടനെഞ്ചിലോർമ്മകൾ തുളുമ്പിപ്പോയി
എത്രയായാലുമെൻ ഉണ്ണിയല്ലേ അവൻ
വിലപിടിയാത്തൊരെൻ നിധിയല്ലേ
എന്റെ പുണ്യമല്ലേ

കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ
ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
8
Average: 8 (1 vote)
Kaliveedurangiyallo - F

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
എങ്ങനെ ഞാൻ ഉറക്കേണ്ടൂ - F സുജാത മോഹൻ
കളിവീടുറങ്ങിയല്ലോ - M കെ ജെ യേശുദാസ്
യാത്രയായി കെ ജെ യേശുദാസ്
വേട്ടയ്ക്കൊരുമകൻ
നാവാമുകുന്ദ ഹരേ ഗോപാലക ദീപാങ്കുരൻ, മഞ്ജു മേനോൻ
നീലക്കാര്‍മുകില്‍‌ വര്‍ണ്ണനന്നേരം മഞ്ജു മേനോൻ, കൊച്ചനുജത്തി തമ്പുരാട്ടി
നന്മയേറുന്നൊരു പെണ്ണിനെ മഞ്ജു മേനോൻ
എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ - M കെ ജെ യേശുദാസ്
Submitted 6 years 11 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.