താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ (2)
കാട്ടു മുളയ്ക്കും പാടാനറിയാം
കാറ്റിൻ ചുംബനമേറ്റാൽ
കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ

എനിക്കു വേണ്ടി പ്രകാശ ഗോപുര
വാതിൽ തുറക്കും കാരുണ്യമേ (2)
നിൻ തിരു നടയിൽ ചൊരിയുന്നൂ ഞാൻ
മാനസ പൂജാ പുഷ്പങ്ങൾ
മാനസ പൂജാ പുഷ്പങ്ങൾ
കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ

ഇരുളിൻ പാതയിൽ വെളിച്ചം വിതറാൻ
എൻ മുന്നിൽ തെളിയും തിരിനാളമേ (2)
നിന്നെ പുൽകാൻ വിടരുകയാണെൻ
സുന്ദര സംഗീത ശില്പങ്ങൾ
സുന്ദര സംഗീത ശില്പങ്ങൾ

കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ
കാട്ടു മുളയ്ക്കും പാടാനറിയാം
കാറ്റിൻ ചുംബനമേറ്റാൽ
കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ
കദനം മറക്കാൻ കഴിഞ്ഞാൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
10
Average: 10 (1 vote)
Kannuneerinum

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആലിലക്കണ്ണാ നിൻ കെ ജെ യേശുദാസ്
കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി കലാഭവൻ മണി
തേങ്ങാപ്പൂളും കൊക്കിലൊതുക്കി കെ ജെ യേശുദാസ്, സുജാത മോഹൻ
പ്രകൃതീശ്വരീ നിന്റെ ആരാധകൻ കെ ജെ യേശുദാസ്
ചാന്തുപൊട്ടും ചങ്കേലസ്സും എം ജി ശ്രീകുമാർ
തേനാണ് നിൻ കെ ജെ യേശുദാസ്
തേനാണ് നിൻ സ്വരം - F കെ എസ് ചിത്ര
ആലിലക്കണ്ണാ നിന്റെ - F കെ എസ് ചിത്ര
Submitted 17 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.