തേങ്ങാപ്പൂളും കൊക്കിലൊതുക്കി

തേങ്ങാപ്പൂളും കൊക്കിലൊതുക്കീ
കാക്കക്കറുമ്പിയെ പോലെ
അമ്പിളി കൊത്തും കൊണ്ടു നടക്കണ്
ആതിരരാവു മേലേ
തിരുവാതിര രാവു മേലേ

തേങ്ങാപ്പൂളും കൊക്കിലൊതുക്കീ
കാക്കക്കറുമ്പിയെ പോലെ
അമ്പിളി കൊത്തും കൊണ്ടു നടക്കണ്
ആതിരരാവു മേലേ
തിരുവാതിര രാവു മേലേ

കറയറ്റ പൈമ്പാല് കന്നിനിലാ പാല്
കറയറ്റ പൈമ്പാല് കന്നിനിലാ പാല്
കോരിക്കുടിക്കാൻ തോന്നണു
കോരിക്കുടിക്കാൻ തോന്നണു
മുറ്റത്തെ മുല്ലയിൽ മൂവന്തിചില്ലയിൽ
മുന്നാഴി സ്വപ്നങ്ങൾ പൂക്കണു
ഹായ് ഹായ് പൂക്കണ്
തേങ്ങാപ്പൂളും കൊക്കിലൊതുക്കീ
കാക്കക്കറുമ്പിയെ പോലെ
അമ്പിളി കൊത്തും കൊണ്ടു നടക്കണ്
ആതിരരാവു മേലേ
തിരുവാതിര രാവു മേലേ

പത്തര മാറ്റുള്ള പൊന്നിട്ട പൂഞ്ചോല
പത്തര മാറ്റുള്ള പൊന്നിട്ട പൂഞ്ചോല
മോഹത്തിൻ കുഞ്ഞല നെയ്യണ്
മോഹത്തിൻ കുഞ്ഞല നെയ്യണ്
നെഞ്ചിലിരിക്കണ പഞ്ചാര പൈങ്കിളി
സ്നേഹത്തിൻ തേന്മാരി പെയ്യണു
ഹായ് ഹായ് പെയ്യണ്
തേങ്ങാപ്പൂളും കൊക്കിലൊതുക്കീ
കാക്കക്കറുമ്പിയെ പോലെ
അമ്പിളി കൊത്തും കൊണ്ടു നടക്കണ്
ആതിരരാവു മേലേ
തിരുവാതിര രാവു മേലേ

തേങ്ങാപ്പൂളും കൊക്കിലൊതുക്കീ
കാക്കക്കറുമ്പിയെ പോലെ
അമ്പിളി കൊത്തും കൊണ്ടു നടക്കണ്
ആതിരരാവു മേലേ
തിരുവാതിര രാവു മേലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Thengapoolum

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആലിലക്കണ്ണാ നിൻ കെ ജെ യേശുദാസ്
കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി കലാഭവൻ മണി
കണ്ണുനീരിനും ചിരിക്കാനറിയാം കെ ജെ യേശുദാസ്
പ്രകൃതീശ്വരീ നിന്റെ ആരാധകൻ കെ ജെ യേശുദാസ്
ചാന്തുപൊട്ടും ചങ്കേലസ്സും എം ജി ശ്രീകുമാർ
തേനാണ് നിൻ കെ ജെ യേശുദാസ്
തേനാണ് നിൻ സ്വരം - F കെ എസ് ചിത്ര
ആലിലക്കണ്ണാ നിന്റെ - F കെ എസ് ചിത്ര
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.