താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
മിന്നും പൊന്നും കിരീടം ചാര്‍ത്തിയ ചന്ദ്രബിംബമേ
സ്വര്‍ഗ്ഗമാക്കൂ - ഭൂമിയെ നീയൊരു സ്വര്‍ഗ്ഗമാക്കൂ (മിന്നും..)
നീലയവനികയഴിയുമ്പോള്‍
നവനീതചന്ദ്രിക പൊഴിയുമ്പോള്‍
നീ വരുമ്പോള്‍ നീ വരുമ്പോള്‍
നിന്റെ പരിചരണത്തിനു നില്‍പ്പൂ നിശീഥിനീ-
നിന്നെ മാത്രം സ്വപ്നം കാണും
മനോഹരീ.. മനോഹരീ (മിന്നും ..)
രാഗസുരഭികള്‍ വിടരുമ്പോള്‍
ഉന്മാദമാരിലുമുണരുമ്പോള്‍ (2)
നീ വരുമ്പോള്‍ - നീ വരുമ്പോള്‍
നിന്റെ കരവലയങ്ങളില്‍ വീഴും നിശീഥിനീ-
നിന്നെ മാത്രം വാരിപ്പുണരും
വിലാസിനി - വിലാസിനി (മിന്നും ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
minnum ponnum kireedam
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.