താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

എങ്ങാണോ സ്നേഹാരാമം...
എങ്ങാണെന്‍ തേന്‍ നിലാപ്പൂക്കള്‍...
നീഹാരസന്ധ്യാഹൃദയം പാടി
പൂത്തുമ്പിയെങ്ങോ മെല്ലെ തേങ്ങി...

എങ്ങാണോ സ്നേഹാരാമം....
എങ്ങാണെന്‍ തേന്‍ നിലാപ്പൂക്കള്‍

പൊന്നോണവില്ലും കതിര്‍പ്പൂവുമായ്
ഇനിയെന്നു വരുമെന്റെ കുഞ്ഞാവണീ...
പൊന്നോണവില്ലും കതിര്‍പ്പൂവുമായ്
ഇനിയെന്നു വരുമെന്റെ കുഞ്ഞാവണീ...
പറയാതെ പോയോരെന്‍ തിരുവാതിരേ...
പൊയ്‌പോയ ബാല്യത്തിന്‍ വ്രതചന്ദ്രികേ...
ഇനിയെന്നു കാണുമോ നാം...

എങ്ങാണോ സ്നേഹാരാമം...
എങ്ങാണെന്‍ തേന്‍ നിലാപ്പൂക്കള്‍...

കണികണ്ടു നിറയുന്ന വിഷുവേളയില്‍
കൈക്കുമ്പിളില്‍ വീണ പൊന്‍ നാണ്യമേ...
കണികണ്ടു നിറയുന്ന വിഷുവേളയില്‍
കൈക്കുമ്പിളില്‍ വീണ പൊന്‍ നാണ്യമേ...
അകനാഴി നിറയുന്നതെന്നാണിനീ...
ഉള്‍പ്പൂക്കള്‍ ഉണരുന്നതെന്നാണിനീ...
ഇനി എന്നോടു മിണ്ടില്ലയോ...

എങ്ങാണോ സ്നേഹാരാമം...
എങ്ങാണെന്‍ തേന്‍ നിലാപ്പൂക്കള്‍...
നീഹാരസന്ധ്യാഹൃദയം പാടി
പൂത്തുമ്പിയെങ്ങോ മെല്ലെ തേങ്ങി...

എങ്ങാണോ സ്നേഹാരാമം....
എങ്ങാണെന്‍ തേന്‍ നിലാപ്പൂക്കള്‍...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Engano Snehaaramam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഇഷ്ടമാണിഷ്ടമാണെനിക്കു കെ ജെ യേശുദാസ്
ഒന്നുദിച്ചാല്‍ അന്തിയുണ്ടേ ബിജു നാരായണൻ, കാവാലം ശ്രീകുമാർ
ചിന്നി ചിന്നിപ്പെയ്യും എം ജി ശ്രീകുമാർ
സന്ധ്യാരാഗമാം സംഗീത
ശരദിന്ദുനാളം താഴ്‌ത്തുന്നു സംഗീത
ഒന്നുദിച്ചാൽ അന്തിയുണ്ടേ.. (പാത്തോസ്) കെ പി ഉദയഭാനു
സന്ധ്യാരാഗമാം തിലകം ചാർത്തണം പ്രദീപ് സോമസുന്ദരം
ശരദിന്ദു നാളം താഴ്‌ത്തുന്നു രാത്രി കെ ജെ യേശുദാസ്
ഇഷ്ടമാണിഷ്ടമാണെനിക്കു നിൻ മുഖം കെ ജെ യേശുദാസ്, രാധികാ തിലക്
Submitted 7 years 3 months ago by Jayakrishnantu.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.