താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

സ്വരങ്ങള്‍ പാദസരങ്ങളില്‍
സപ്തസ്വരങ്ങള്‍ നീലമിഴിയിണയില്‍
അമരേന്ദ്രനുള്ളില്‍ അമൃതം പകര്‍ന്നിടും
അഴകിന്റെ പൊന്നിന്‍ കിരണങ്ങള്‍ ഞങ്ങള്‍
അനുരാഗസംഗീതലോലകള്‍
അഖിലകലകളുണരും ഈ വിപഞ്ചികയില്‍
സ്വരങ്ങള്‍ പാദസരങ്ങളില്‍

യക്ഷകിന്നര ഗന്ധര്‍വ്വഗണങ്ങള്‍
പുഷ്പവൃഷ്ടി ചൊരിയും ഈ സദിരില്‍
അഷ്ടദിക്‍പാലകര്‍ ആ...
അനുഗ്രഹമരുളും ഈ സദിരില്‍
മൃദംഗതാളം പൊന്‍‌തുടിഘോഷം
ഗഗനഗംഗയില്‍ തരളിതമാലതന്‍
ജലതരംഗമേളം
സ്വരങ്ങള്‍ പാദസരങ്ങളില്‍

അപ്സരമോഹന ബന്ധുരനടനം
സ്വപ്‌നകേളിയുണര്‍ത്തും ഈ ശ്രുതിയില്‍
സപ്തഋഷിജാലവും ആ...
തപസ്സില്‍‌നിന്നുണരും ഈ ശ്രുതിയില്‍
തരംഗലോലം തംബുരുനാദം
രജതനൂപുരശിഞ്ജിതധാരയില്‍
രതിയുണര്‍ന്ന രാഗം

സ്വരങ്ങള്‍ പാദസരങ്ങളില്‍
സപ്തസ്വരങ്ങള്‍ നീലമിഴിയിണയില്‍
അമരേന്ദ്രനുള്ളില്‍ അമൃതം പകര്‍ന്നിടും
അഴകിന്റെ പൊന്നിന്‍ കിരണങ്ങള്‍ ഞങ്ങള്‍
അനുരാഗസംഗീതലോലകള്‍
അഖിലകലകളുണരും ഈ വിപഞ്ചികയില്‍
സ്വരങ്ങള്‍ പാദസരങ്ങളില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Swarangal paadasarangalil

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.