താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Janaki Devi
ഡോ. എസ് ജാനകീദേവി
Dr. S Janakidevi
ആലപിച്ച ഗാനങ്ങൾ: 19

പാടിയ പാട്ടുകൾ വിരലിലെണ്ണാവുന്നവമാത്രം പക്ഷേ രണ്ടേ രണ്ടു പാട്ടുകളുടെ പേരിൽ മലയാളികൾ എന്നുമോർക്കുന്ന ഗായികയാണ് ഡോ. എസ് ജാനകീദേവി. ജാനകിദേവിയെ കുട്ടിക്കാലം മുതലേ അറിയാമായിരുന്ന ഗായകൻ ഉദയഭാനുവാണ് പിന്നണി ഗാനരംഗത്തേയ്ക്ക് കൊണ്ടുവരുന്നത്. ചുണക്കുട്ടികൾ എന്ന സിനിമയിലെ "ഓലത്തുമ്പത്തൊരൂഞ്ഞാലാ...എന്ന ഗാനമാണ് ജാനകിദേവി ആദ്യമായി പാടിയത്. നിർഭാഗ്യവശാൽ ആ സിനിമ റിലീസ് ചെയ്തില്ല.

ജാനകിദേവിയുടെ വല്യച്ഛന് യേശുദാസുമായി സൗഹൃദം ഉണ്ടായിരുന്നു. ജാനകിദേവി പാടിയ ഓലത്തുമ്പത്തൊരുഞ്ഞാലാ.. എന്ന ഗാനം കേട്ടിഷ്ടപ്പെട്ട യേശുദാസ് 1983 -ൽ തരംഗിണിയുടെ ഉത്സവഗാന ആൽബത്തിൽ പാടുവാനുള്ള അവസരം കൊടുത്തു. യേശുദാസിനൊപ്പം "ഒരുനുള്ളു കാക്കപ്പൂ കടം തരുമോ.. എന്ന യുഗ്മഗാനവും "എൻ ഹൃദയപ്പൂത്താലം.. എന്ന സോളോ ഗാനവും അലപിച്ചു. രണ്ടു ഗാനങ്ങളും ഗാനാസ്വാദാകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ പാട്ടുകൾ കേട്ടിഷ്ടപ്പെട്ട ബാലചന്ദ്രമേനോൻ തന്റെ ചിത്രമായ ഏപ്രിൽ 18 -ൽ ജാനകിദേവിയെക്കൊണ്ട് പാടിച്ചു. യേശുദാസിനൊപ്പം ജാനകിദേവി പാടിയ "കാളിന്ദീ തീരം തന്നിൽ.. എന്ന ഗാനം ജനപ്രീതി നേടി മണിച്ചെപ്പ് തുറന്നപ്പോൾ, ഒരു പൈങ്കിളിക്കഥ, വിളംബരം എന്നിവയുൾപ്പെടെ വളരെക്കുറച്ചു സിനിമകളിലേ ജാനകിദേവി പാടിയിട്ടുള്ളൂ..ആകാശവാണിക്കുവേണ്ടിയും അവർ ചില ലളിതഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
സരസ്വതിയാമത്തിൽ നിൻ മന്ത്രധ്യാനത്തിൽ ലളിതഗാനങ്ങൾ എസ് രമേശൻ നായർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
കഴിഞ്ഞു പോയ കാലം മധുമഴ
ഒരു നുള്ളു കാക്കപ്പൂ കടം തരുമോ ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ ശുദ്ധധന്യാസി 1983
എൻ ഹൃദയപ്പൂത്താലം ഉത്സവഗാനങ്ങൾ 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ മധ്യമാവതി 1983
ഓലത്തുമ്പിൽ ഊഞ്ഞാലാ ചുണക്കുട്ടികൾ കെ പി ഉദയഭാനു 1983
മാവേലി മന്നന്റെ വരവായി ചുണക്കുട്ടികൾ പരത്തുള്ളി രവീന്ദ്രൻ കെ പി ഉദയഭാനു 1983
കാളിന്ദീ തീരം തന്നിൽ ഏപ്രിൽ 18 ബിച്ചു തിരുമല എ ടി ഉമ്മർ 1984
ആടി വരും അഴകേ ഏപ്രിൽ 18 ബിച്ചു തിരുമല എ ടി ഉമ്മർ 1984
പൂ പോൽ മോഹങ്ങൾ ഓടരുതമ്മാവാ ആളറിയാം ചുനക്കര രാമൻകുട്ടി എം ജി രാധാകൃഷ്ണൻ 1984
പൈങ്കിളിയേ പെൺകിളിയേ ഒരു പൈങ്കിളിക്കഥ ബിച്ചു തിരുമല എ ടി ഉമ്മർ 1984
ശ്രീപാദപ്പൂകൊണ്ടേ ഉത്സവഗാനങ്ങൾ 2 - ആൽബം വി മധുസൂദനൻ നായർ ആലപ്പി രംഗനാഥ് 1984
അന്നലിട്ട പൊന്നൂഞ്ഞാലിൽ ഉത്സവഗാനങ്ങൾ 2 - ആൽബം വി മധുസൂദനൻ നായർ ആലപ്പി രംഗനാഥ് 1984
കിളിമകളേ പൊന്‍ ഗാനമാലിക നൂറനാട് രവി കുമരകം രാജപ്പൻ 1984
സ്വർഗ്ഗവാതിൽ തുറന്നു 2 മണിച്ചെപ്പു തുറന്നപ്പോൾ ബിച്ചു തിരുമല ദർശൻ രാമൻ 1985
സ്വർഗ്ഗവാതിൽ തുറന്നു 1 മണിച്ചെപ്പു തുറന്നപ്പോൾ ബിച്ചു തിരുമല ദർശൻ രാമൻ 1985
പതിനേഴുവത്സരങ്ങള്‍ മണിച്ചെപ്പു തുറന്നപ്പോൾ ബിച്ചു തിരുമല ദർശൻ രാമൻ 1985
താളമിളകും കൊലുസ്സിൻ ഒരു കുടയും കുഞ്ഞുപെങ്ങളും ബിച്ചു തിരുമല ജെറി അമൽദേവ് 1985
എന്താനന്ദം എന്താവേശം വിളംബരം പി ഭാസ്ക്കരൻ എസ് പി വെങ്കടേഷ് 1987
താരകളേ വിളംബരം പി ഭാസ്ക്കരൻ എസ് പി വെങ്കടേഷ് 1987
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.