താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

അയ്യോ മേല എന്തൊരു വേല
ഈ അടുക്കളവേലാ മേലാ
ചുമ്മാതിരിക്കും പുരുഷന്മാർക്ക്
ഈ വയ്യാവേലയ്ക്കു മേലാ മേല...

ഏഴരവെളുപ്പിനെണീക്കണം
എഴുപതുപാത്രം കഴുകണം
മുറ്റമടിക്കണം തൂത്തുതളിയ്ക്കണം
അയ്യോ അയ്യോ മേല മേല മേലാ...

കറിയ്ക്കരിയണം മുളകരയ്ക്കണം
അവിയലും പൊരിയലും വയ്‌ക്കേണം
ഇടയ്ക്കു ഞാനൊന്നു ഉപ്പു നോക്കിയാൽ
കൊച്ചമ്മ വിളിക്കും കള്ളീ... കള്ളീ...

എന്താ ഒന്നും ആയില്ല്യോടി... ഉത്തരവ്
കൂട്ടാനൊന്നും വാച്ചില്ല്യോടി... കൊച്ചമ്മയും
നരിച്ചില് പോലൊരു കൊച്ചോണ്ടെപ്പോഴും
കരച്ചില് തന്നെ കരച്ചില്
കരച്ചിലാറ്റാൻ പോയാൽ പൂച്ച
പൊരിച്ചമീനും കൊണ്ട് പടിയ്ക്കല്...

പത്തുവയസ്സിൽ വന്നതാണിവിടെ
നാല്പതിന്നലെ ആയല്ലോ...
ഇങ്ങനെ പോയാൽ എന്നാണിതിനിനി
അറുതി വരുന്നതെൻ കർത്താവേ...
അറുതി വരുന്നതെൻ കർത്താവേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ayyo melaa enthoru vela

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 8 years 2 months ago by PreethiBalakrishnan.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.