താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഒരുതുള്ളി പലതുള്ളിഉ പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
ഒരുതുള്ളി പലതുള്ളി പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
അരുതരുതാർക്കും തന്നിഷ്ടം
ഓ ...

വരവറിയാതെ ചെലവ് കഴിച്ചാൽ
പെരുവഴിയാധാരം
ആർക്കും പെരുവഴിയാധാരം
പെണ്ണിൻ വാക്കിനു താളം തുള്ളും
പൊണ്ണനു പാതാളം
അയ്യോ ... പൊണ്ണനു പാതാളം (വരവറിയാതെ)

ഒരുതുള്ളി പലതുള്ളി പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
അരുതരുതാർക്കും തന്നിഷ്ടം
ഓ ...

വിത്ത് പുഴുങ്ങി കുത്തരുത്
പത്തിനു നൂറു പൊടിക്കരുത്
നിലമറിയാതെ വിതയ്ക്കരുത്
തലമറന്നെണ്ണ തേയ്ക്കരുത്
നിങ്ങൾ തലമറന്നെണ്ണ തേയ്ക്കരുത്

നാടോടുമ്പോൾ നടുവേ ഓടാൻ
നാമിനി വൈകണമോ
നാലാൾ കണ്ടു ചിരിക്കണമോ
ദേ ... ആരായാലും നല്ലതു ചെയ്താൽ അരുതെന്നോതരുത്
തമ്മിൽ അകലം വയ്ക്കരുത്
പുത്തൻ തലമുറ മാറി വരുമ്പോൾ
ഒപ്പം നിക്കണ്ടേ
അവരോടൊത്തു നടക്കണ്ടേ

അന്തം വിട്ടു നടക്കരുത്
അക്കിടിയിൽ പോയ്ച്ചാടരുത്
അന്തം വിട്ടു നടക്കരുത്
അക്കിടിയിൽ പോയ്ച്ചാടരുത്
കാര്യം വിട്ട് കളിക്കരുത്
കശപിശ കൂടരുത്
നിങ്ങൾ കാശിനു കൊള്ളാതാവരുത്

ഒരുതുള്ളി പലതുള്ളി പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
അരുതരുതാർക്കും തന്നിഷ്ടം
ഓ ...

ഹരഹരോ ഹരഹര ഹരഹരോ ഹരഹര

കണ്ടതുകണ്ടത് വാങ്ങിനിറയ്ക്കാൻ
കാശിനു വഴിയുണ്ടോ
രൂപാ കായ്ക്കണ മരമുണ്ടോ
ശരിയല്ലേ
കണ്ടതുകണ്ടത് വാങ്ങിനിറയ്ക്കാൻ
കാശിനു വഴിയുണ്ടോ
രൂപാ കായ്ക്കണ മരമുണ്ടോ

കടവും പലിശയുമായി മുടിഞ്ഞാൽ
ഇടവഴി പലതുണ്ടോ മുങ്ങാൻ
തരികിട വശമുണ്ടോ

ഇല്ലം ചുട്ടു മുടിയ്ക്കരുത്
ഇല്ലാ മേനി നടിയ്ക്കരുത്
ഇല്ലം ചുട്ടു മുടിയ്ക്കരുത്
ഇല്ലാ മേനി നടിയ്ക്കരുത്
ഇരവൽ പണ്ടം വാങ്ങരുത്
ഇല മറന്നുണ്ണരുത് നിങ്ങൾ
ഇരിക്കണ കൊമ്പു മുറിക്കരുത്

ഒരുതുള്ളി പലതുള്ളി പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
അരുതരുതാർക്കും തന്നിഷ്ടം
ഓ ...

വരവറിയാതെ ചെലവ് കഴിച്ചാൽ
പെരുവഴിയാധാരം
ആർക്കും പെരുവഴിയാധാരം
പെണ്ണിൻ വാക്കിനു താളം തുള്ളും
പൊണ്ണനു പാതാളം
അയ്യോ ... പൊണ്ണനു പാതാളം

ഒരുതുള്ളി പലതുള്ളി പെരുവെള്ളം
ഒരുനാളും നന്നല്ല പൊങ്ങച്ചം
അരുതരുതാർക്കും തന്നിഷ്ടം
ഓ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Oruthulli Palathulli Peruvellam

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.