ദലീമ

Daleema
Date of Birth:
Friday, 30 May, 1969
ആലപിച്ച ഗാനങ്ങൾ: 25

ആലപ്പുഴ അരൂർ സ്വദേശിനിയാണ് ദലീമ ജോജോ. പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ബേണി-ഇഗ്നേഷ്യസിന്റെ ഒരു കാസ്സറ്റിലൂടെ ലളിതഗാന ഗായികയായി പ്രവേശം കുറിച്ചു. പിന്നീട് സണ്ണി സ്റ്റീഫൻ സംഗീതം നൽകിയ ‘തപസ്യ’യിലൂടെ പ്രശസ്തി നേടി. തുടർന്ന് "പ്രസാദം". രഞ്ജിനിയുടെ "ആവണിത്തുമ്പി" "ഹണി" എന്നീ കസ്സറ്റുകളും ഏറേ ശ്രദ്ധിക്കപ്പെട്ടു. പ്രധാന പ്രൊഫഷണൽ നാടകട്രൂപ്പുകൾക്ക് വേണ്ടി പാടിയിട്ടുണ്ട്. എസ്. എൽ. പുരം സൂര്യസോമ, കൊച്ചിൻ മഹാത്മ, പെരുമ്പാവൂർ യുഗ്മക, ഓച്ചിറ മഹിമ എന്നീ ട്രൂപ്പുകൾ ഇതിൽപ്പെടും. നിരവധി റ്റി വി സീരിയലുകൾക്ക് വേണ്ടി പാടിയിട്ടുണ്ട്. ഉണ്ണിമേരിയുടെ മഗ്ദലനമറിയം എന്ന സീരിയലിനു വേണ്ടി പാടിയ "കണ്ണീരുകൊണ്ട് നനയുക’ എന്ന പാട്ട് വളരെ ശ്രദ്ധിക്കപ്പെട്ടു. 1994 ഇൽ ജർമ്മനി, ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. എസ്. ജാനകിയുടെ ശബ്ദത്തിൽ അതേ പടി പാടുന്നതിൽ പ്രഗൽഭയാണ്. "കേശാദിപാദം" എന്ന കസ്സെറ്റ് ഇതിനു ഉദാഹരണമാണ്.

എറണാകുളം ടാലന്റ് പബ്ലിക് സ്കൂൾ സംഗീതാദ്ധ്യാപികയാണ് ദലീമ. ഭർത്താവ് ജോജോ തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ അദ്ധ്യാപകനാണ്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കണ്ണാ ഞാൻ നിൻമുന്നിൽ ഒരു മഞ്ഞുതുള്ളി പോലെ വെള്ളനാട് നാരായണൻ രവീന്ദ്രൻ 1986
മഞ്ഞക്കിളികളെ (F) ഹിറ്റ്ലിസ്റ്റ് ഗിരീഷ് പുത്തഞ്ചേരി ജെറി അമൽദേവ് 1996
മന്ത്രവടിയാല്‍ ലാളനം ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1996
കാണാക്കാറ്റിൻ കരിവളയിളകി ആറ്റുവേല ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ 1997
പാൽതെന്നലേ കുളിർപെയ്തുവാ ഫാഷൻ പരേഡ് ഗിരീഷ് പുത്തഞ്ചേരി വിൽസൺ 1997
മഞ്ഞിൽ മുങ്ങും ഗജരാജമന്ത്രം ഗിരീഷ് പുത്തഞ്ചേരി ബേണി-ഇഗ്നേഷ്യസ് 1997
തെച്ചിമലർക്കാടുകളിൽ കല്യാണപ്പിറ്റേന്ന് എസ് രമേശൻ നായർ രവീന്ദ്രൻ 1997
മഞ്ഞുമാസപക്ഷീ.. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ സുമനേശരഞ്ജിനി 1997
ഈ തെന്നലും നീ വരുവോളം ഗിരീഷ് പുത്തഞ്ചേരി ജോൺസൺ 1997
കണ്ണീര്‍ തുടയ്ക്കുവാന്‍ അമ്മയുണ്ടോ ചന്ദനവർണ്ണത്തേര് കൈതപ്രം വിജയകുമാർ 1997
മോഹം പൂത്ത മേനിയില്‍ സ്നേഹ സാന്ത്വനം രമേഷ് മണിയത്ത് വിജയകുമാർ 1997
സുന്ദര സ്വപ്നത്തിന്‍ പൂംചിറകില്‍ (D) സ്നേഹ സാന്ത്വനം രമേഷ് മണിയത്ത് വിജയകുമാർ 1997
രാക്കാവിലേതോ കുളിർകാറ്റു പോലെ ഗ്രാമപഞ്ചായത്ത് പള്ളിപ്പുറം മോഹനചന്ദ്രൻ ബേണി-ഇഗ്നേഷ്യസ് 1998
കാത്തുവച്ചൊരു കാലത്തിളക്കം ഗ്രാമപഞ്ചായത്ത് പ്രഭാവർമ്മ ബേണി-ഇഗ്നേഷ്യസ് 1998
കാക്ക പെണ്ണേ കലാപം സത്യൻ കൊളങ്ങാട് ബേണി-ഇഗ്നേഷ്യസ്, തോപ്പിൽ ആന്റൊ, പ്രേം സാഗർ 1998
ഒന്നാംതുമ്പീ ഓരിലത്തുമ്പീ - D മന്ത്രിക്കൊച്ചമ്മ എസ് രമേശൻ നായർ മോഹൻ സിത്താര 1998
കൂടെവിടെ കൂടെവിടെ - F മന്ത്രിക്കൊച്ചമ്മ എസ് രമേശൻ നായർ മോഹൻ സിത്താര 1998
ഒരുതുള്ളി പലതുള്ളി പെരുവെള്ളം ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എസ് രമേശൻ നായർ ബേണി-ഇഗ്നേഷ്യസ് 1998
നിലാവോ നീൾമിഴി ഇൻസ്പെക്ടർ ഈശ്വരയ്യർ ഗ്രീൻ റൂമിലുണ്ട് യൂസഫലി കേച്ചേരി മോഹൻ സിത്താര 1998
വെള്ളാരംകുന്നത്ത് - F ഇൻസ്പെക്ടർ ഈശ്വരയ്യർ ഗ്രീൻ റൂമിലുണ്ട് യൂസഫലി കേച്ചേരി മോഹൻ സിത്താര 1998