താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

A P Ummar
Date of Death:
Sunday, 23 February, 2025
കടവ്

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം സ്വദേശിയായ എ പി ഉമ്മർ ഗായകനായാണ് തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ആഹ്വാൻ സെബാസ്റ്റ്യന്റെ നാടകങ്ങളിൽ പാടിക്കൊണ്ട് ഉമ്മർ നാടകരംഗത്ത് അരങ്ങേറി. പിന്നീട് നാടക അഭിനേതാവ്, സംവിധായകൻ, രചയിതാവ് എന്നീ മേഖലകളിലും അദ്ദേഹം തിളങ്ങി. അന്യരുടെ ഭൂമി എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്തേക്കെത്തിയ എ പി ഉമ്മർ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ ചന്തുവിന് ചുരിക ഉണ്ടാക്കി കൊടുക്കുന്ന കൊല്ലന്റെ വേഷം ചെയ്ത് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടു.

അതിനുശേഷം എം ടി സംവിധാനം ചെയ്ത കടവ്‌ എന്ന സിനിമയിലും അഭിനയിച്ചു. സർഗം സിനിമയുടെ പ്രൊഡക്ഷൻ അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. നാടകം, സിനിമ എന്നിവ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021 -ൽ ആഹ്വാൻ സെബാസ്റ്റ്യൻ പുരസ്ക്കാരം നേടിയിട്ടുണ്ട്.

നാടക അഭിനേത്രിയും സഹപ്രവർത്തകയുമായ കോഴിക്കോട് ശാരദയെയാണ് ഉമ്മർ വിവാഹം കഴിച്ചത്. മക്കൾ ഉമദ, സജീവ്, രജിത, അബ്ദുൾ അസീസ്. 2025 ഫെബ്രുവരിയിൽ എ പി ഉമ്മർ അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരു വടക്കൻ വീരഗാഥ ടി ഹരിഹരൻ 1989
കടവ്‌ എം ടി വാസുദേവൻ നായർ 1991

Production Assistant

തലക്കെട്ട് സംവിധാനം വര്‍ഷം
സർഗം ടി ഹരിഹരൻ 1992
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.