താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കഥകളുമെഴുതി തിരിയും ഈ ഭൂഗോളം
മനസ്സുകളിവിടെ തുടരും ഒരു തേരോട്ടം
അനുനിമിഷവും അകലെ തിരയുകയാണെന്തോ ജീവിതം
പിറവിയിൽ മുതലതിനെ പിടികൂടാൻ പിൻപേ പോരുന്നാരോ......

കഥകളുമെഴുതി തിരിയും ഈ ഭൂഗോളം
മനസ്സുകളിവിടെ തുടരും ഒരു തേരോട്ടം

കരിശീലയിൽ നിയമത്തിൻ മിഴി മൂടുമീ കലിവേഷങ്ങൾ
കനലാടുകയല്ലേ ഉലകത്തിൽ നീളേ
ഇനി നീ മിഴി പുലരാനായ് അതിനായ് ചിരം അടരാടീടാം
ഉശിരുള്ളവനാരോ അവതാരം ചെയ്യും വീര്യം
നിലക്കാത്തൊരു നിമിഷത്തിൽ അന്തിമ വിധി വന്നു ചേരുന്നൂ
വിധി നൽകിയ പുതുപാതയിൽ നാം പിന്നെ നീങ്ങുന്നൂ

കഥകളുമെഴുതി തിരിയും ഈ ഭൂഗോളം
മനസ്സുകളിവിടെ തുടരും ഒരു തേരോട്ടം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kadhakalumezhuthi

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.