താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

വരുമോ വരുമോ ഗോകുലപാലാ
വനമാല തരാം ഗോപാലാ (2)
കമലമനോഹര മുഖമൊരു നിമിഷം
കണ്ടുതൊഴാനൊരു മോഹം- അതിനായ്
വരുമോ വരുമോ ഗോകുലപാലാ
വനമാല തരാം ഗോപാലാ

പീലികള്‍ തിരുകിയ തിരുമുടിയും - നിന്‍
നീലിമ വഴിയും കണ്മിഴിയും (2)
ഓടക്കുഴലും കാണണമൊരുനാള്‍
ഒളിചിതറും നിന്‍ മെയ്യും - അതിനായ്
വരുമോ വരുമോ ഗോകുലപാലാ
വനമാല തരാം ഗോപാലാ

ഗോവര്‍ദ്ധനഗിരി കുടയായ് പൊക്കിയ
കോമളമാം നിന്‍ തൃക്കൈയ്യും (2)
കാളിയമര്‍ദ്ദന നര്‍ത്തനമാടിയ
കാല്‍ത്താരിണയും കാണണം - അതിനായ്
വരുമോ വരുമോ ഗോകുലപാലാ
വനമാല തരാം ഗോപാലാ
കമലമനോഹര മുഖമൊരു നിമിഷം
കണ്ടുതൊഴാനൊരു മോഹം- അതിനായ്
വരുമോ വരുമോ ഗോകുലപാലാ
വനമാല തരാം ഗോപാലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Varumo varumo gokulapala

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കൊച്ചുകുരുവീ വാ കെ ജെ യേശുദാസ്, പി ലീല
ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു രേണുക, വിനോദിനി, കോറസ്
കമനീയ കേരളമേ പി ലീല, രേണുക
കമനീയ കേരളമേ (bit) കെ ജെ യേശുദാസ്
കൂട്ടിലെ കിളിയാണു ഞാന്‍ പി ലീല
മുന്നോട്ടു പോകൂ സഹജാ പി ബി ശ്രീനിവാസ്
ഓമനക്കണ്ണാ താമരക്കണ്ണാ പി ലീല
തേടിത്തേടി അലഞ്ഞു ഞാന്‍ പി ലീല, പി ബി ശ്രീനിവാസ്
വിഘ്നങ്ങളൊക്കെയും തീര്‍ത്തരുളീടുന്ന‌ വി ദക്ഷിണാമൂർത്തി
Submitted 9 years 7 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.