താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കണ്ടെങ്കിലും കൺനിറയും മുൻപേയീ....
തൂ മഞ്ഞിലേ വെൺസൂര്യൻ മാഞ്ഞുവോ.....
ഇന്നെന്തിനീ എരിവേനൽ സന്ധ്യയിൽ...
ഏകാകിയാം ഒരു തിങ്കൾ തേഞ്ഞുപോയ്....
പാഴ്ജന്മമായ് പാടിപ്പാടിത്തളർന്നൊരീ....
വേദനപ്പൂങ്കുയിൽ പാട്ടൊന്ന് കേൾക്കുവാൻ....
ആഷാഢമേഘംപോൽ മിഴിവാർത്തു നിന്നോ നീ...
തിരയറ്റ കടലായ് സംഗീതം....................
(കണ്ടെങ്കിലും.................മാഞ്ഞുവോ....)

ശോകാർദ്രമെന്തേ വിങ്ങീ രാവിൽ....
ഏഴയായ് ഞാനീ നേരം കേഴുമ്പോൾ....
സ്നേഹപ്പൂക്കൾ നുള്ളാനെത്തും കാറ്റിൻ മർമ്മരം...
കേൾക്കും മൈനപ്പെണ്ണിൻ ചുണ്ടിൽ പണ്ടേ പൊൻസ്വരം...
ദൂരെ അഴകായ് ഒഴുകും പുഴയിൽ വീണൂ കാർമുകിൽ...
ചാരേ നീയെൻ രാഗച്ചിമിഴിൽ ചേർത്തൂ സാന്ത്വനം............
(കണ്ടെങ്കിലും.................മാഞ്ഞുവോ....)

ആരാരുമറിയാതിന്നീ മൗനം....
ആത്മാവിൽ ഈറൻ കോണിൽ നീറുമ്പോൾ....
ഏതോ തീരാമോഹം ഉള്ളിൽ...കണ്ണീർ പെയ്‌തുവോ...
ആരും കാണാസ്വപ്നം വിണ്ണിൽ കാവൽ നിന്നുവോ...
വേവും നോവും കാലം നീട്ടും മായാമുള്ളുകൾ....
നീലാകാശതീർത്ഥംപോലും നിന്റെ ചെങ്കനൽ....(പല്ലവി)

(കണ്ടെങ്കിലും.................മാഞ്ഞുവോ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
kandenkilum

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.