താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മാനസസാരസ മലര്‍മഞ്ജരിയില്‍
മധുനുകരാനൊരു ശലഭമെത്തും
വിളഞ്ഞ മുന്തിരിമധു‍വാടികയില്‍
വിരുന്നുണ്ണാനൊരു കുരുവിയെത്തും - ഒരു
കുരുവിയെത്തും
(മാനസസാരസ... )

കാനനവീഥിയില്‍ - കാര്‍ത്തികവിളക്കുമായ്
കൈതകള്‍ നിരക്കുന്ന കാലമല്ലോ
മനമിതില്‍ സങ്കല്‍പ്പസുരഭിലകര്‍പ്പൂര
മണിദീപം കൊളുത്തീടൂ
ഹൃദയമേ - ഹൃദയമേ
(മാനസസാരസ... )

മുരളിയില്‍ പാടാതേ - മൂളിമൂളി പാടാതേ
ചിറകുകളനങ്ങാതെ പാറിവരൂ
തരിവള കിലുങ്ങാതെ
മണിയറ തുറന്നാ‍ട്ടേ
മലര്‍മെത്ത വിരിച്ചാട്ടേ
ഹൃദയമേ - ഹൃദയമേ
(മാനസസാരസ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Maanasa saarasa malar (F)

Additional Info

Year:
1967
Lyrics Genre:

അനുബന്ധവർത്തമാനം

Submitted 9 years 9 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.