താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ദീപം..ദീപം.....ദീപം.....സന്ധ്യാ ദീപം
മദനപതാകയിലിളകും മണിപോൽ ദേവാംഗന നീയാരോ(2)
മദഭരരാവിൽ...........മറയുകയാണോ
മധുരനിലാവായി തെളിയുകയാണോ
ഗംഗാദീപം പോലെ.........(മദനപതാകയിൽ........നീയാരോ...ആരോ)

മാരിവില്ലിൻ ചോളമായി മാറിൽ നിന്നെ മൂടിടാം
താരാഹാരം ചാർത്താം മാറിൽ ഞാൻ
മിന്നൽപ്പൊന്നു ചുറ്റാം നിന്നരയിൽ
മണ്ണിലൂർന്ന മദഗന്ധവാഹിനികൾ-
പുഷ്പമന്ത്രമൊടു തീർത്ഥമാടുമിനി നിന്നിൽ
(മദനപതാകയിൽ........നീ ആരോ)

ആദ്യമാം ഹിമാംപൂവായി മാറിൽ ഞാൻ വീണൂർന്നിടാം
ഹേമാംഗങ്ങൾ ചൂടും മോഹങ്ങൾ........ഓ......ഓ
രോമാഞ്ചങ്ങൾ തേടും ദാഹങ്ങൾ..............
യൗവനങ്ങൾ വിരിയുന്ന പൂവനികൾ-
സ്വന്തമാക്കുവതിനിന്നും ഞാനലിയുമെങ്കിൽ(പല്ലവി)
(മദനപതാകയിൽ........നീ ആരോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Madana Pathakayil

Additional Info

അനുബന്ധവർത്തമാനം

Submitted 9 years 11 months ago by divyaanilkumar.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.