താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Swathi
Date of Birth:
Thursday, 13 December, 1990
ഡോ സ്വാതി

1990 ഡിസംബർ 13 -ന് വൈദ്യരത്നം നഴ്സിങ് ഹോമിലെ ജനറൽ മാനേജരായ നാരായണൻ നമ്പൂതിരിയുടെയും, ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്ക്കൂളിലെ ടീച്ചറുമായ വാസിനിയുടെയും മകളായി എറണാംകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. ഇപ്പോൾ താമസം തൃശൂർ തൈക്കാട്ടുശേരിയിൽ. ആയുര്‍വേദ ഡോക്ടറാണ് സ്വാതി. ചെറുതുരുത്തി പി എൻ എം എം ആയുർവേദ കോളജിലാണ് പഠിച്ചത്. നല്ലൊരു നർത്തകി കൂടിയാണ് സ്വാതി. നാല് വയസ്സുമുതൽ നൃത്തം പഠിയ്ക്കുവാൻ ആരംഭിച്ചു. എറണാകുളത്തുള്ള അനുപമ മോഹന്റെ കീഴിലായിരുന്നു പഠനം. അതിനുശേഷം ആന്ധ്രയിലെ കുച്ചിപ്പുടി വില്ലേജിൽ ചിന്താരവി ബാലകൃഷ്ണ മാസ്റ്ററുടെ കീഴിൽ പഠിച്ചു.

1999- ൽ വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കാവേരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സ്വാതി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മാമ്പഴം എന്ന ടെലിവിഷൻ റിയാലിറ്റിഷോയിൽ സ്വാതി പങ്കെടുത്തിരുന്നു. കുടുംബസുഹൃത്തായ പ്രശസ്ത നടി ആശ ശരത്ത് മുഖേനയാണ് സ്വാതി നാരായണൻ 2015 -ൽ സു സു സുധി വാത്മീകം എന്ന സിനിമയിൽ നായികയാകുന്നത്. ജയസൂര്യയുടെ രണ്ടു നായികമാരിൽ ഒരാളായി അഭിനയിച്ചു. അതിനുശേഷം 2017 ൽ ഇലൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി. ഒരു നൃത്താദ്ധ്യാപികകൂടിയാണ് സ്വാതി നാരായണൻ. സ്റ്റേജ് പ്രോഗ്രാമുകളും ചെയ്യാറുണ്ട്.

2017 -ലായിരുന്നു സ്വാതിയുടെ വിവാഹം. യാഷിന്‍ പണേക്കാടാണ് ഭർത്താവ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ലക്ഷ്മിയുടെ കുട്ടിക്കാലം വിനയൻ 1999
സു സു സുധി വാത്മീകം ഷീല രഞ്ജിത്ത് ശങ്കർ 2015
ഇതൾ ബിനീഷ് രാജ് 2017
കളം സൂരജ് ശ്രീധർ 2020
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.