താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

യാമിനീ - യാമിനീ
യാമിനീ യാമിനീ
കാമദേവന്റെ പ്രിയ കാമിനീ
ഓ...ഓ..ഓ..
(യാമിനീ..)

നിന്‍ കണ്‍പീലികള്‍ ചലിക്കുമ്പോള്‍
സങ്കല്പലതകള്‍ തളിരണിയുന്നു
അന്തരംഗത്തിലെ ഏകാന്ത മൗനമൊര-
ഷ്ടപദീ ഗാനമായ് തീരുന്നു
അജ്ഞാത കാമുകനെ തേടുന്നൂ - ഞാന്‍
അജ്ഞാത കാമുകനെ തേടുന്നൂ
ഓ..ഓ..ഓ..
(യാമിനീ..)

നിന്‍ തൃക്കൈവിരല്‍ തഴുകുമ്പോള്‍
ജന്മാന്തരങ്ങള്‍ ചിറകണിയുന്നു
ഇന്ദ്രിയാതീതമാം ഏതോ വികാരമൊ-
രിന്ദുമതീ പുഷ്പമായ് വിരിയുന്നു
അജ്ഞാത നായകനെ തേടുന്നു - ഞാന്‍
അജ്ഞാത നായകനെ തേടുന്നൂ
ഓ..ഓ..ഓ..
(യാമിനീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Yaminee yaminee

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
വെള്ളോട്ടു വളയിട്ടു കമ്മലിട്ടു പി സുശീല
രാമായണത്തിലെ സീത എം ജി രാധാകൃഷ്ണൻ, പി ലീല
ഒന്നാനാം കുളക്കടവിൽ ബി വസന്ത, കോറസ്
കദളീവനങ്ങൾക്കരികിലല്ലോ പി സുശീല
ഗുരുവായൂരമ്പല നടയിൽ കെ ജെ യേശുദാസ്
ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ കെ ജെ യേശുദാസ്, ബി വസന്ത
മംഗലംകുന്നിലെ മാന്‍പേടയോ കെ ജെ യേശുദാസ്
അങ്കപ്പട്ടു ഞൊറിഞ്ഞുടുത്തു കെ ജെ യേശുദാസ്
Submitted 17 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.