താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Anwar M

തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറയിലാണ് അൻവറിന്റെ ജനനം. കുട്ടിയായിരുന്നപ്പോൾ വീട്ടിൽ പിതാവ് മൊയ്തീൻ കണ്ണിന്റെ നേതൃത്തത്തിൽ നടന്നിരുന്ന നാടക കാമ്പുകളായിരുന്നു അൻവറിലെ കലാകാരനെ വളർത്തിയത്. ആറാംക്ലാസിൽ പഠിയ്ക്കുമ്പോൾ ശങ്കരൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അൻവർ നാടകാഭിനയ രംഗത്ത് തുടക്കം കുറിച്ചു. ഈ നാടകത്തിന് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പുരസ്കാരം ലഭിച്ചിരുന്നു. അതിനുശേഷം നാടകാഭിനയം അദ്ദേഹം തുടർന്നുപോന്നു

അൻവർ അഭിനയിച്ച നാടകം കാണാനിടയായ സിനിമാസംവിധായകൻ പിജി വിശ്വംഭരൻ അദ്ദേഹത്തിന്റെ വക്കീൽ വാസുദേവ് എന്ന സിനിമയിൽ അൻവറിന് നല്ലൊരു വേഷം കൊടുത്തു. ഇതിനിടയിൽ അൻവറിന് കെ എസ് ആർ ടി സിയിൽ ജോലി ലഭിച്ചു.ഇതോടെ അഭിനയത്തിനുള്ള അവസരങ്ങൾ കുറഞ്ഞു. പിന്നീട് അൻവറിന് മോട്ടോർ വാഹന വകുപ്പിൽ ജോലിയായി. വാഹന പരിശോധനയിക്കിടെ പല സിനിമാപ്രവർത്തകരെയും കണ്ടൂമുട്ടിയത് സിനിമയിലേയ്ക്കുള്ള വഴിതുറക്കുന്നതിന് കാരണമായി. അതിനിടയിൽ പ്രിയദർശനുമായുണ്ടായ സൗഹൃദം അൻവറിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. പ്രിയദർശൻ ചിത്രങ്ങളായ ഗീതാഞ്ജലി, ആമയും മുയലും, ഒപ്പം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയിൽ അഭിനയിച്ചു. കൂടാതെ ദൃശ്യം, രാജാധിരാജ, ഫയർമാൻ എന്നിവയുൾപ്പെടെ മറ്റു സംവിധായകരുടെ സിനിമകളിലും അൻവർ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. കെ കെ രാജീവിന്റെ സീരിയലായ 'ഒരു പെണ്ണിന്റെ കഥയിലെ' അൻവറിന്റെ 'അളിയൻ' കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

അൻവറിന്റെ ഭാര്യ ലീന ബീവി. അൽത്താഫ്, അഫ്താബ്,അഷ്ഹാഖ് എന്നിവർ മക്കളാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വക്കീൽ വാസുദേവ് പി ജി വിശ്വംഭരൻ 1993
ഹാപ്പി ഹസ്‌ബൻഡ്‌സ് സജി സുരേന്ദ്രൻ 2010
കന്യാകുമാരി എക്സ്പ്രസ് ടി എസ് സുരേഷ് ബാബു 2010
സോൾട്ട് & പെപ്പർ ഡ്പ്പ്ക്ടർ ആഷിക് അബു 2011
ഹീറോ ദീപൻ 2012
ഗീതാഞ്ജലി പ്രിയദർശൻ 2013
ദൃശ്യം ജീത്തു ജോസഫ് 2013
രാജാധിരാജ മഹീന്ദ്ര വർമ്മയുടെ പി എ അജയ് വാസുദേവ് 2014
ആമയും മുയലും പ്രിയദർശൻ 2014
മി. ഫ്രോഡ് ബി ഉണ്ണികൃഷ്ണൻ 2014
ഫയർമാൻ എസ് ഐ ഓഫ് പോലീസ് ദീപു കരുണാകരൻ 2015
ദി റിപ്പോർട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വേണുഗോപൻ രാമാട്ട് 2015
സ്കൂൾ ബസ് കോൺസ്റ്റബിൾ റോഷൻ ആൻഡ്ര്യൂസ് 2016
ഒപ്പം പ്രിയദർശൻ 2016
മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയദർശൻ 2021
ബൂമറാംഗ് കല്യാണപ്പയ്യൻ്റെ അച്ഛൻ മനു സുധാകരൻ 2023
Submitted 11 years 7 months ago by Neeli.
Contributors:
ContributorsContribution
Profile picture.
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.