താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം..
പൂപോലഴകുള്ളൊരായിരുന്നു..
ആണുങ്ങളായി വളർന്നോരെല്ലാം..
അങ്കം ജയിച്ചവരായിരുന്നു.. (2)
കുന്നത്തു വെച്ച വിളക്കുപോലെ..
ചന്ദനക്കാതൽ കടഞ്ഞപോലെ..
പുത്തൂരം ആരോമൽ ചേകവരോ..
പൂന്തിങ്കൾ മാനത്തുദിച്ചപോലെ...
പൂന്തിങ്കൾ മാനത്തുദിച്ചപോലെ...

മുത്തുകടഞ്ഞ കതിർമുഖവും..
ശംഖു കടഞ്ഞ കഴുത്തഴകും..
ആലിലയ്ക്കൊത്തോരണിവയറും..
പൂണൂൽപരിച്ചൊത്ത പൂഞ്ചുണങ്ങും..
പൊക്കിൾക്കുഴിയും പുറവടിവും..
പൊന്നേലസ്സിട്ട മണിയരയും..
അങ്കത്തഴമ്പുള്ള പാദങ്ങളും...
പാദങ്ങൾക്കൊത്ത മെതിയടിയും..
പാദങ്ങൾക്കൊത്ത മെതിയടിയും..

പുത്തൂരം ആരോമൽ ചേകവരോ..
പൂവമ്പനെ പോലെയായിരുന്നു..
ഏഴഴകുള്ളവനായിരുന്നു..
എല്ലാം തികഞ്ഞവനായിരുന്നു..
പുത്തരിയങ്കപ്പറമ്പിൽ വെച്ചാ
മുത്തുവിളക്കു പൊലിഞ്ഞു പോയി..
സ്വരണ്ണ ചിറകടിച്ചാ വെളിച്ചം..
സ്വർഗ്ഗത്തിലേക്കു തിരിച്ചു പോയി..
സ്വർഗ്ഗത്തിലേക്കു തിരിച്ചു പോയി..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Puthooram Veettil (F)

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മുത്തുമണിപ്പളുങ്കു വെള്ളം കെ ജെ യേശുദാസ്
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ പി സുശീല
മറിമാന്മിഴി മല്ലികത്തേന്‍‌മൊഴി പി മാധുരി, കോറസ്
കണ്ണാ ആരോമലുണ്ണിക്കണ്ണാ കെ ജെ യേശുദാസ്, പി സുശീല
മുല്ല പൂത്തു മുളവിരിഞ്ഞു കെ ജെ യേശുദാസ്, പി സുശീല
പാടാം പാടാം കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കോറസ്
ആടിക്കളിക്കടാ കൊച്ചുരാമാ രവീന്ദ്രൻ
പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (M) കെ ജെ യേശുദാസ്
Submitted 11 years 8 months ago by rakeshkonni.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.