താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഓഹോ....ഓഹോ.....ഹോ....
ഏകാന്ത കാമുക നിൻ വഴിത്താരയിൽ
ഏകാകിനിയായ്‌ വരുന്നു ഞാൻ (2)

പ്രേമത്തിൻ ഹിമവാഹിനിയുടെ കടവിൽ
കടവിൽ ...
ഹേമന്ത നിശീഥിനി തീർത്തൊരു പടവിൽ
പടവിൽ ...
പ്രേമത്തിൻ ഹിമവാഹിനിയുടെ കടവിൽ
ഹേമന്ത നിശീഥിനി തീർത്തൊരു പടവിൽ
കുളിർ കോരും കൈക്കുമ്പിളിലീ
ഇളനീരും തിരുമധുരവുമായ്‌
വരൂ...വരൂ വരൂ

ഏകാന്ത കാമുക നിൻ വഴിത്താരയിൽ
ഏകാകിനിയായ്‌ വരുന്നു ഞാൻ

നീ തെളിക്കും ഹംസരഥത്തിൽ നിൻ
മാനസ പുഷ്പവനത്തിൽ
നീ വിരിക്കും പട്ടു വിരിപ്പിൽ
എനിക്കൊരിത്തിരിയിടമുണ്ടോ
ഓ....ഓ...ഓ.... (നീ തെളിക്കും)

ഏകാന്ത കാമുക നിൻ വഴിത്താരയിൽ
ഏകാകിനിയായ്‌ വരുന്നു ഞാൻ

ദാഹിക്കും കരളിൻ പനിനീർ മലരിൽ
മലരിൽ ...
സ്നേഹത്തിൻ ബിന്ദുവുറങ്ങുമൊരിതളിൽ
ഇതളിൽ ...
ഒരു ഗാനം പൊട്ടി വിടർന്നു
ഒരു മോഹമുറങ്ങിയുണർന്നു
വരൂ...വരൂ വരൂ

ഏകാന്ത കാമുക നിൻ വഴിത്താരയിൽ
ഏകാകിനിയായ്‌ വരുന്നു ഞാൻ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ekantha kamuka

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.