സലിം ബാബ
കളരി ഗുരുക്കളും മർമ്മാണി വൈദ്യനുമായ ഹൈദ്രോസ് ഗുരുക്കളുടെ മകനായി എറണാകുളം ജില്ലയിലെ ശ്രീമൂലനഗരത്ത് ജനിച്ചു. 1978 -ൽ ശ്രീമൂല നഗരം വിജയൻ തിരക്കഥയെഴുതി കെ രഘുവരൻ നായർ സംവിധാനം ചെയ്ത ചക്രായുധം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സലിം ബാബ തന്റെ കലാ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത് ആ വർഷം തന്നെ ശശികുമാർ സംവിധാനം ചെയ്ത ഭാര്യയും കാമുകിയും എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തു. തുടർന്ന് ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. മാഫിയാ ശശിയോടൊപ്പം നിരവധി സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായും സലിം ബാബ പ്രവർത്തിച്ചിട്ടുണ്ട്.
2000 -ത്തിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സലിംബാബ സംവിധാനരംഗത്ത് അരങ്ങേറി. തുടർന്ന് പ്രമുഖൻ, വലിയങ്ങാടി, ഗുണ്ട, എന്നിവയുൾപ്പെടെ എട്ട് ചിത്രങ്ങൾ അദ്ധേഹം സംവിധാനം ചെയ്തു. മലയാളസിനിമയിലെ പന്ത്രണ്ടോളം താരങ്ങളുടെ മക്കളെ ഒന്നിച്ചഭിനയിപ്പിച്ച ചിത്രമാണ് ഗുണ്ട. ആക്ഷന് പ്രാധാന്യമുണ്ടായിരുന്ന മറൈന് ഡ്രൈവ് എന്ന പരമ്പരയും സംവിധാനം ചെയ്തിട്ടുണ്ട്. കഥ, തിരക്കഥ, സംവിധാനം, അഭിനയം, സറ്റണ്ട് മാസ്റ്റർ, കളരി,കരാട്ടെ മാസ്റ്റർ, ജിംനേഷ്യം, ഫിറ്റ്നസ് ട്രെയിനർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് സലിം ബാബ.
സലിം ബാബയുടെ ഭാര്യ ഐഷ ബീവി. മക്കൾ സുൽത്താൻ മുത്തലീഫ് അബ്ദുള്ള, സുഹ്നുബീൻ ബാബ, ചെങ്കീസ് ഖാൻ( അഭിനേതാവ്)..
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| പേപ്പട്ടി | 2024 | |
| ലോലൻസ് | സന്തോഷ് റാം | 2018 |
| പയ്യംവള്ളി ചന്തു | 2017 | |
| ഗുണ്ട | 2014 | |
| വലിയങ്ങാടി | മഹേഷ് മിത്ര | 2010 |
| പ്രമുഖൻ | സലിം കേച്ചേരി | 2009 |
| മോഹിതം | 2008 | |
| റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സലിം ബാബ | 2000 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ചക്രായുധം | കെ രഘുവരൻ നായർ | 1978 | |
| ഭാര്യയും കാമുകിയും | ജെ ശശികുമാർ | 1978 | |
| കവാടം | കെ ആർ ജോഷി | 1988 | |
| നീലക്കുറുക്കൻ | ഷാജി കൈലാസ് | 1992 | |
| കിഴക്കൻ പത്രോസ് | തരകൻ്റെ ഗുണ്ട | ടി എസ് സുരേഷ് ബാബു | 1992 |
| ഈശ്വരമൂർത്തി ഇൻ | പ്രദീപ് ഗോമസ് | 1993 | |
| മാനത്തെ കൊട്ടാരം | സുനിൽ | 1994 | |
| അനിയൻ ബാവ ചേട്ടൻ ബാവ | രാജസേനൻ | 1995 | |
| ഭാരതീയം | സുരേഷ് കൃഷ്ണൻ | 1997 | |
| തങ്കത്തോണി | ദാസ് | 2000 | |
| റാപ്പിഡ് ആക്ഷൻ ഫോഴ്സ് | മാർഷ്യൽ ആർട്സ് ഗുരു | സലിം ബാബ | 2000 |
| ദി ഗാങ് | ജെ വില്യംസ് | 2000 | |
| താഴ്വര | ബി ജോൺ | 2001 | |
| താരുണ്യം | എ ടി ജോയ് | 2001 | |
| ഫോർട്ട്കൊച്ചി | ബെന്നി പി തോമസ് | 2001 | |
| ലാസ്യം | ഡിക്രൂസ് | ബെന്നി പി തോമസ് | 2001 |
| ദി ഫയർ | ശങ്കർ കൃഷ്ണൻ | 2003 | |
| സ്വർണ്ണ മെഡൽ | മമ്മി സെഞ്ച്വറി | 2004 | |
| മണിയറക്കള്ളൻ | രാജൻ പി ദേവ് | 2005 | |
| കൊമ്പൻ | മമ്മി സെഞ്ച്വറി | 2006 |
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സലിം ബാബ | 2000 |
| പ്രമുഖൻ | സലിം ബാബ | 2009 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സലിം ബാബ | 2000 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സലിം ബാബ | 2000 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സലിം ബാബ | 2000 |
സംഘട്ടനം
സംഘട്ടനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| പ്രമുഖൻ | സലിം ബാബ | 2009 |
| റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സലിം ബാബ | 2000 |