മുരുകൻ
നാടക നടൻ, നാടക സംവിധായകൻ എന്നീ നിലകളിൽ സ്വന്തമായി മേൽവിലാസമുള്ള കലാകാരനായ എം എൻ മുരുകൻ 1959 ജൂലായ് 16 ആം തിയതി ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് ജനിച്ചത്.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദവും, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകത്തിൽ ബിരുദവും നേടിയിട്ടുണ്ട്. തനതു മലയാളം നാടക വേദിയുടെ വക്താവായിരുന്ന പ്രൊഫ: ജി ശങ്കരപിളളയുടെ ശിഷ്യരിൽ പ്രമുഖനാണ് മുരുകൻ. നാടകാഭിനയത്തിന് നാല് സംസ്ഥാന അവാർഡുകളും, സീരിയൽ (കോവിലൻ്റെ തോറ്റങ്ങൾ) അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
കൂടാതെ കേരള സംഗീത നാടക അക്കാദമിയുടെ "കലാശ്രീ" അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. എഴുപതോളം ഏകാംഗ നാടകങ്ങളും, ഇരുപതിൽപരം മുഴുനീള അമേച്വർ നാടകങ്ങളും, ഇരുപത്തിയഞ്ചോളം പ്രോഫഷണൽ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1990 കളിൽ നാടകപറ (വീടുവീടാന്തരം നാടകം കളിക്കുക) എന്ന പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു. മാത്രമല്ല സീരിയൽ സിനിമാ അഭിനയ രംഗത്തും സജീവമാണ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| വേമ്പനാട് | ശിവപ്രസാദ് | 1991 | |
| കഥാപുരുഷൻ | അടൂർ ഗോപാലകൃഷ്ണൻ | 1996 | |
| നമുക്കൊരു കൂടാരം | രമേഷ് ദാസ് | 2001 | |
| ഇവർ | ടി കെ രാജീവ് കുമാർ | 2003 | |
| ഉത്തര | സനിൽ കളത്തിൽ | 2003 | |
| നൊമ്പരം | സുനീഷ് നീണ്ടൂർ | 2005 | |
| ഉടയോൻ | ഭദ്രൻ | 2005 | |
| കറുത്ത പക്ഷികൾ | സുബ്ബയ്യ | കമൽ | 2006 |
| തകരച്ചെണ്ട | വേലു | അവിരാ റബേക്ക | 2007 |
| പകൽ നക്ഷത്രങ്ങൾ | ഉത്തമൻ വെള്ളായണി | രാജീവ് നാഥ് | 2008 |
| ബയസ്കോപ്പ് | ദിവാകരൻ | കെ എം മധുസൂദനൻ | 2008 |
| ഇവൻ മേഘരൂപൻ | തച്ചു മൂപ്പൻ | പി ബാലചന്ദ്രൻ | 2012 |
| 101 ചോദ്യങ്ങൾ | ശിവാനന്ദൻ (അനിലിന്റെ അച്ഛൻ) | സിദ്ധാർത്ഥ ശിവ | 2013 |
| മാതൃവന്ദനം | എം കെ ദേവരാജൻ | 2015 | |
| ദി ലവേഴ്സ് | ഷൈജു റുബി | 2016 | |
| ഒരു മലയാളം കളർ പടം | അജിത്ത് നമ്പ്യാർ | 2017 | |
| ആന അലറലോടലറൽ | ദിലീപ് മേനോൻ | 2017 | |
| സ്ട്രീറ്റ് ലൈറ്റ്സ് | ഷാംദത്ത് എസ് എസ് | 2018 |