മാസ്റ്റർ കുമാർ

Master Kumar

1970 കളുടെ അവസാനത്തിലും 1980 ന്റെ തുടക്കകാലത്തുമുള്ള തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായി അഭിനയിച്ച് ശ്രദ്ധേയനായ മാസ്റ്റർ കുമാർ എന്ന കുമരൻ മധുര സ്വദേശിയാണ്.. മധുരയിൽ ഫോട്ടോഗ്രാഫി സ്റ്റുഡിയോ നടത്തിയിരുന്ന സുബ്ബരാമനും ഭാര്യ രാജാമണിയുമാണ് മാതാപിതാക്കൾ.. ആറുമാസം പ്രായമുള്ള കൈക്കുഞ്ഞായിരുന്നപ്പോൾത്തന്നെ സിനിമയിലെത്തിയ കുമാർ മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ നാല് ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമയിൽ ബാലതാരങ്ങളായി പ്രശസ്തി നേടിയ മാസ്റ്റർ പ്രഭാകർ, ബേബി സുമതി എന്നിവരുടെ അനുജനാണ് മാസ്റ്റർ കുമാർ. മിനിമോൾ, വിഷുക്കണി, കനൽക്കട്ടകൾ, മുദ്രമോതിരം തുടങ്ങി ഒട്ടേറെ മലയാള സിനിമകളിൽ അഭിനയിച്ചു.. ചെന്നൈയിൽ ജേഷ്ഠൻ പ്രഭാകറിന്റെ സ്വാസ്തിക് ഡിജിറ്റൽ ടെക്നോളജീസ് എന്ന സ്ഥാപനത്തിൽ നിലവിൽ മാർക്കറ്റിംഗ് മാനേജരാണ് മാസ്റ്റർ കുമാർ എന്ന കുമരൻ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വിഷുക്കണി അമ്പിളി ജെ ശശികുമാർ 1977
ആശീർവാദം ഐ വി ശശി 1977
ഹൃദയമേ സാക്ഷി ഹരി ഐ വി ശശി 1977
കാവിലമ്മ എൻ ശങ്കരൻ നായർ 1977
മിനിമോൾ ജെ ശശികുമാർ 1977
ഞാൻ ഞാൻ മാത്രം ഐ വി ശശി 1978
സ്നേഹത്തിന്റെ മുഖങ്ങൾ ബാബു ടി ഹരിഹരൻ 1978
ഈ മനോഹര തീരം ഐ വി ശശി 1978
കനൽക്കട്ടകൾ എ ബി രാജ് 1978
നാലുമണിപ്പൂക്കൾ കെ എസ് ഗോപാലകൃഷ്ണൻ 1978
മുദ്രമോതിരം കണ്ണൻ ജെ ശശികുമാർ 1978
സീമന്തിനി പി ജി വിശ്വംഭരൻ 1978
സന്ധ്യാരാഗം പി പി ഗോവിന്ദൻ 1979
തിരയും തീരവും മണിക്കുട്ടൻ കെ ജി രാജശേഖരൻ 1980
ഊതിക്കാച്ചിയ പൊന്ന് ഭാസ്കരൻ പി കെ ജോസഫ് 1981
ഹിമം രഞ്ജിയുടെ ബാല്യം ജോഷി 1983
മഹാബലി വാമനൻ ജെ ശശികുമാർ 1983
Submitted 13 years 11 months ago by Achinthya.