കെ അച്യുതൻ
മലയാളത്തിലും തമിഴിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ളയാളാണ് കെ.അച്യുതൻ. എഡിറ്ററായിരുന്ന ജ്യേഷ്ഠൻ കെ.ശങ്കുണ്ണിയുടെ സഹായിയായിട്ടാണ് അച്യുതൻ എഡിറ്റിംഗ് രംഗത്ത് തുടക്കം കുറിയ്ക്കുന്നത്.
കന്നഡ ചിത്രങ്ങളിലൂടെയാണ് അച്യുതൻ ശ്രദ്ധനേടിയത്. കന്നഡ നടൻ രാജ്കുമാറിന്റെ പഴയകാല ചിത്രങ്ങളുടെ സ്ഥിരം എഡിറ്ററായിരുന്നു അദ്ദേഹം. ബംഗാരു മനുഷ്യ എന്ന കന്നഡ ചിത്രത്തിന്റെ എഡിറ്റിംഗിന് കർണ്ണാടക ഗവൺമെന്റിന്റെ മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം അച്യുതന് ലഭിച്ചിട്ടുണ്ട്.
1973 ൽ.തനിനിറം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിട്ടാണ് അച്യുതൻ മലയാള സിനിമയിൽ പ്രവേശിക്കുന്നത്. ചിത്രസംയോജക മേഖലയിൽ മലയാളത്തിൽ നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. അഗ്നിമുഹൂർത്തം എന്നൊരു ചിത്രം മലയാളത്തിൽ അച്യുതൻ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയും നാല് മക്കളുമുള്ള അച്യുതൻ 1997 ൽ അന്തരിച്ചു.
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| അഗ്നിമുഹൂർത്തം | സോമൻ അമ്പാട്ട് | 1987 |
എഡിറ്റിങ്
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| പ്രേമോത്സവം | എം എസ് ഉണ്ണി | 1991 |
അസോസിയേറ്റ് എഡിറ്റർ
ചീഫ് അസ്സോസിയേറ്റ് എഡിറ്റർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ആൺകിളിയുടെ താരാട്ട് | കൊച്ചിൻ ഹനീഫ | 1987 |
അസ്സോസിയേറ്റ് എഡിറ്റർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ജനാധിപത്യം | കെ മധു | 1997 |
| റെയ്ഞ്ചർ | കെ എസ് ഗോപാലകൃഷ്ണൻ | 1997 |
| സങ്കീർത്തനം പോലെ | ജേസി | 1997 |
| വംശം | ബൈജു കൊട്ടാരക്കര | 1997 |
| മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് | ശശി മോഹൻ | 1996 |
| കിംഗ് സോളമൻ | ബാലു കിരിയത്ത് | 1996 |
| ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് | ടി എസ് സുരേഷ് ബാബു | 1995 |
| കാട്ടിലെ തടി തേവരുടെ ആന | ഹരിദാസ് | 1995 |
| കീർത്തനം | വേണു ബി നായർ | 1995 |
| ബോക്സർ | ബൈജു കൊട്ടാരക്കര | 1995 |
| ചൈതന്യം | ജയൻ അടിയാട്ട് | 1995 |
| സ്പെഷ്യൽ സ്ക്വാഡ് | കല്ലയം കൃഷ്ണദാസ് | 1995 |
| ഹൈജാക്ക് | കെ എസ് ഗോപാലകൃഷ്ണൻ | 1995 |
| കിന്നരിപ്പുഴയോരം | ഹരിദാസ് | 1994 |
| ക്യാബിനറ്റ് | സജി | 1994 |
| ഡോളർ | രാജു ജോസഫ് | 1994 |
| വരണമാല്യം | വിജയ് പി നായർ | 1994 |
| ചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമി | പി കെ ബാബുരാജ് | 1994 |
| നെപ്പോളിയൻ | സജി | 1994 |
| ഭാര്യ | വി ആർ ഗോപാലകൃഷ്ണൻ | 1994 |
Assistant Editor
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| സന്ധ്യാവന്ദനം | ജെ ശശികുമാർ | 1983 |
| പിച്ചാത്തിക്കുട്ടപ്പൻ | പി വേണു | 1979 |
| ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |