താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കടുംതുടിതാളം മുഴങ്ങീ
മാനവും മണ്ണും ഇണങ്ങീ (2)
തിരുവരങ്ങിലെ നടനവേളയില്‍
മാനവചേതന തുയിലുണരാന്‍

കടുംതുടിതാളം മുഴങ്ങീ
മാനവും മണ്ണും ഇണങ്ങീ
തിരുവരങ്ങിലെ നടനവേളയില്‍
ഗരിസ സധപ സരിഗപധസരിഗ
കടും തുടിതാളം മുഴങ്ങീ

ഉലകിതിലുയര്‍ന്ന കലയേ നാടകം... ആ ...ആ
ഉലകിതിലുയര്‍ന്ന കലയേ നാടകം
നാടകമതിലേ കഥയേ ഉലകം (2)
വേഷമാടിയത് ജീവിതമായ്
ജീവിതം കദന കൗതുകമായ് (2)
ഉള്ളിലെ ഉറവയില്‍ ഉണ്മയുണര്‍ന്നു
നര്‍മ്മമെന്ന നന്മ കൊണ്ടു കലയുറയും
കടുംതുടിതാളം മുഴങ്ങീ
മാനവും മണ്ണും ഇണങ്ങീ
തിരുവരങ്ങിലെ നടനവേളയില്‍
ഗരിസ സധപ സരിഗപധസരിഗ
കടുംതുടിതാളം മുഴങ്ങീ

കുറി ചൊല്ലിയല്ലോ പൈങ്കിളീ
കുറി ചൊല്ലിയല്ലോ പൈങ്കിളീ
കഥ ചൊല്ലിയാടി നായകന്‍.. നായകന്‍
കുറി ചൊല്ലിയല്ലോ പൈങ്കിളീ
കഥ ചൊല്ലിയാടി നായകന്‍.. നായകന്‍
വെളിപാടായ് വളര്‍ന്ന കളിയേ കാര്യമായ്
വെളിപാടായ് വളര്‍ന്ന കളിയേ കാര്യമായ്
ജല്ലിലും ഉറന്ന കന്മദമല്ലോ
കണ്ണുകള്‍ക്കു കാതുകള്‍ക്കു കനിരസം

കടുംതുടിതാളം മുഴങ്ങീ
മാനവും മണ്ണും ഇണങ്ങീ
തിരുവരങ്ങിലെ നടനവേളയില്‍
ഗരിസ സധപ സരിഗപധസരിഗ
കടുംതുടിതാളം മുഴങ്ങീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
kadam thudithalam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പ്രേമയമുനാതീരവിഹാരം കാവാലം ശ്രീകുമാർ
യാഗം കഴിഞ്ഞു എം ജി ശ്രീകുമാർ, കോറസ്
തിത്തിരുന്തും തിരുതിരുന്തും എം ജി ശ്രീകുമാർ, സി എൻ ഉണ്ണികൃഷ്ണൻ, കാവാലം ശ്രീകുമാർ
കണ്ണീര്‍ക്കിളി ചിലച്ചു അരുന്ധതി, സി എൻ ഉണ്ണികൃഷ്ണൻ
മാണിക്യവീണയിൽ അരുന്ധതി
കാടിനീ കാടത്തമെന്തേ എം ജി രാധാകൃഷ്ണൻ, അരുന്ധതി
ദുർവ്വാസാവിവൻ നെടുമുടി വേണു, കാവാലം ശ്രീകുമാർ
ചിന്താമണിമന്ദിരം എം ജി ശ്രീകുമാർ
പിരിയാനോ തമ്മില്‍ അരുന്ധതി, സി എൻ ഉണ്ണികൃഷ്ണൻ
Submitted 11 years 10 months ago by Neeli.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.