താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കായല്‍ നാഭി ചുഴിയതിൽ ചന്ദനം..
കുതിർത്തിയൊഴിപ്പൂ ചന്ദ്രനന്ദനം (2)
ഡാർലിംഗ്.. മദനസ്മൃതിയായ് സുഖത ശ്രുതിയായ്
മദനസ്മൃതിയായ് സുഖത ശ്രുതിയായ്
കിനിയുമിതഹര ഹേമന്തമേ..
വിതുമ്പും കാമാന്ത സംഗീതമേ
ഹേയ്.. കായല്‍ നാഭി ചുഴിയതിൽ ചന്ദനം..
കുതിർത്തിയൊഴിപ്പൂ ചന്ദ്രനന്ദനം

അധര രതിരാഗ മലരിതൾ..
അധര രതിരാഗ മലരിതൾ..
അലിയുമനവദ്യ സുഷമകളിൽ..
പ്രണയമധുപനായ് അണയൂ മധുരമൊന്നായ്
പ്രിയനേ..
കുളിരിൻ കുളിരായ് പുളക തളിരായ്
കുളിരിൻ കുളിരായ് പുളക തളിരായ്
ഈ രാവിൽ വന്നഴകേ കപിവനേ..
ഹേയ്..കായല്‍ നാഭി ചുഴിയതിൽ ചന്ദനം..
കുതിർത്തിയൊഴിപ്പൂ ചന്ദ്രനന്ദനം

നിതംബ മദനൃത്ത ചലനങ്ങളിൽ
സുരത സംഗീത പുളിനങ്ങളിൽ..
നയനം തറച്ചു നിൽക്കും നിറഞ്ഞ പൗരുഷമേ.. പുണരൂ
അനംഗശരമായ്.. അതുല്യഹരമായ്
അനംഗശരമായ്.. അതുല്യഹരമായ്
ഈ രാവു സുരഭിലമാക്കൂ...

ഹേയ്..കായല്‍ നാഭി ചുഴിയതിൽ ചന്ദനം..
കുതിർത്തിയൊഴിപ്പൂ ചന്ദ്രനന്ദനം
ഡാർലിംഗ്.. മദനസ്മൃതിയായ് സുഖത ശ്രുതിയായ്
മദനസ്മൃതിയായ് സുഖത ശ്രുതിയായ്
കിനിയുമിതഹര ഹേമന്തമേ..
വിതുമ്പും കാമാന്ത സംഗീതമേ
ഹേയ്.. കായല്‍ നാഭി ചുഴിയതിൽ ചന്ദനം..
കുതിർത്തിയൊഴിപ്പൂ ചന്ദ്രനന്ദനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
kayal nabhi

Additional Info

Year:
1981
Lyrics Genre:

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.