താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
ഉണരൂ മനസ്സേ സ്വയം
മരുവാമുയിരിൽ പ്രഭാതമായി
അരികേ പുലരും ഈ പുതിയ വീഥിയിൽ
വിടപറയും നോവുകൾ
കനവിന്നിടം തേടുവാൻ
ഇരുളിൻ തീരം താണ്ടുവാൻ
ഇനിയീ പ്രഭാതം അഴകിൻ പ്രഭാവം
കരൾക്കോണിലായി കടൽക്കാറ്റു വീശവേ
[സ്വപ്നത്തെരുവുൾ കാണുന്നു ചാരെ
തത്തതരിമ്പുകൾ മായുന്നു താനേ
പകലിരവിൽ പുതുനിരവിൽ]
സത്യങ്ങൾ ചൂണ്ടുന്ന വിരലറുത്തെറിഞ്ഞും
തെറ്റുകൾ ശരികൾ തമ്മിലിടകലർന്നു മൊരായിരം
അശാന്തമാത്രകൾ...
കത്തിച്ചുവക്കുന്ന ചിതയുടെയരികേ
മോഹത്തിൻ മാണിക്ക്യകലികകൾ
ചികയുന്നിമൂകമായ ഭ്രാന്തമാനസം
ഇരവിരിയിൽ നിരാശകളിൽ
രക്തക്കലികളിലെ നിശീഥിനിയിൽ
കനവുകൾ നീട്ടുമൊരു നവജ്വാല തെളിയവേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
unaroo manasse
Additional Info
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| കറുമ്പനാണ് കണ്ണൻ | ഡോ.ബേബി ശ്രീറാം |
Submitted 12 years 5 months ago by Neeli.