താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

തിരയാണേ തിരയാണേ തിരമേലെ തീയാണേ
കതിരോനേ കതിരോനേ കനിയേണേ കാത്തോണേ
കൗമാരം തീരാത്തോരാണേ
ഇരവാണേ മാഴയാണേ കുടയാണേ കൂട്ടാണേ
പകലാണേ മരുവാണേ താളിരാണേ താങ്ങാണേ
താലോലം പാടും കാറ്റാണേ
ഈ ലോകം ഭൂലോകം വാഴെണ്ടോരാണേ
നേരാണേ നേരാണേ നെരുള്ളോരാണേ
കൈത്താലം കൈത്താളം വായ്താരും വേണേ
കണ്ണേറും നാവേറും തെല്ലും വീഴല്ലേ

മാ ഗോ ബാ ..മാ ഗോ ബാ ..

വരണുണ്ടേ വരണുണ്ടേ തലവെട്ടം കാണുന്നേ
എതിരേറ്റൂ വരവേറ്റൂ പടകൂട്ടം പോരുന്നേ
ഉള്ളാകെ പോന്നുള്ളോരല്ലേ
അതിരറ്റും അളവറ്റും സ്വപ്നം കാണുന്നേ
ഗതികെട്ടും വിധികെട്ടും പടികിട്ടി കേറുന്നേ
കേറുമ്പോൾ ചോടും പാളുന്നേ
കണ്ണാലെ മയ്യാലേ നീറുന്നോരാണേ
പൊല്ലാപ്പും മേലാപ്പും പേരുന്നോരാണേ
നോക്കാലെ വാക്കാലേ വീഴുന്നോരാണേ
പോരാടി തീപാറും വീരുള്ളോരാണേ

മ ഗ മ ഗ മ ഗ മ ഗ സ ഗ സ ഗ
സ ഗ സ ഗ സ ഗ സ ഗ മ ഗ മ ഗ
മ ഗ മ ഗ മ ഗ മ ഗ സ ഗ സ ഗ
മ ഗ സ ഗ

മാ ഗോ ബാ ..മാ ഗോ ബാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
thirayane thirayane

Additional Info

Year:
2014
Lyrics Genre:

അനുബന്ധവർത്തമാനം

Submitted 12 years 5 months ago by Neeli.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.