താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കളിയായ് നീ ചൊന്നതെല്ലാം
കനവായ് കണ്ടൂ ഞാൻ കാന്താ

ഇരവിൽ പുഞ്ചിരി തൂകി അരികിൽ വന്നു ഞാൻ നിന്റെ
കരിമിഴി മുകർന്നപ്പോൾ വിരലാലേ തഴുകി നീ
കളിയായ്...കളിയായ്...

ഇടയിൽ വന്നൊരു മിന്നൽത്തെളിയിൽ നിന്നുടൽ കണ്ടു
തൊടുവാനായവേ നിന്റെ കവിളുകൾ ചുവന്നുപോയ് (കളിയായ് നീ)

ഇരുളിൽ ചന്ദ്രിക പോലെ കരവലയത്തിൽച്ചേർന്നു
മരുവുമ്പോളെൻ മാറിൽ നീ പവിഴമാലകൾ കോർത്തു
രി...മഗസ...നിസനിധപനിസരി...മഗസ
രി...മഗസ...നിസനിധപനിസരി...മഗസ
രി മപ...മപനിധപ മാ പനിസാ
പനിസരി നിസാ രിമഗരിസരിസാനിധ പമപ
സനിധമപധപാ മഗരിസ രി...മപനിസനിനിസ
മാപരിസ സനിധപ മാപനിധപ മഗസ (കളിയായ്)

ഉടലുകളുണർന്നതും ഉടയാടയഴിഞ്ഞതും
ഒടുവിൽ നീ തളർന്നെന്റെ മടിയിൽ ചേർന്നതുമോർത്താൽ...
കനവായ് കണ്ടൂ ഞാൻ കാന്താ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kaliyaay Nee Chonnathellam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഒരുവേള രാവിന്നകം ലേഖ ആർ നായർ
മഴവില്ലെ നിന്നെ അമൽ ആന്റണി അഗസ്റ്റിൻ, ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യം
പാലാഴി തേടും ദേവാംഗനേ ശ്രീവത്സൻ ജെ മേനോൻ, കോറസ്
മാധവമാസമോ മാനസമോ ഹരിപ്രസാദ് കനിയൽ, ശ്രീരഞ്ജിനി കോടമ്പള്ളി
മാരസന്നിഭാകാരാ മാരകുമാര അരുന്ധതി
അന്തരംഗമീവിധമെന്തു വന്നു ഇടപ്പള്ളി അജിത്, വിവേക്
കാമിനീമണി സഖീ കല്യാണി മേനോൻ, മീര രാംമോഹൻ
കാമോപമരൂപ കോട്ടക്കൽ മധു
Submitted 12 years 6 months ago by Achinthya.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.