താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

K A Sivadas

1947 -ൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള കുണ്ടന്നൂരിലാണ് കെ എ.ശിവദാസ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജെ.ശശികുമാറിന്റെ സംവിധാന സഹായിയായിട്ടാണ് അദ്ദേഹം ചലച്ചിത്രലോകത്തേയ്ക്കെത്തുന്നത്. 1976 -ൽ ശശികുമാർ സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. അതിനുശേഷം പല സംവിധായകരുടേയും സിനിമകളിൽ സംവിധാന സഹായിയായി ശിവദാസ് പ്രവർത്തിച്ചു.

തുടർന്ന് ലജ്ജാവതി എന്ന സിനിമയിലൂടെ അസോസിയേറ്റ് സംവിധായകനായി. ആ സിനിമയിൽ അദ്ദേഹം ഒരു വേഷം അഭിനയിക്കുകയും ചെയ്തു. 1980 -ൽ വെടിക്കെട്ട് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ശിവദാസ് സ്വതന്ത്ര സംവിധായകനായി. രാഷ്ട്രീയ നേതാവ് ആർ. ബാലകൃഷ്ണപിള്ള ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ഏക ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനുശേഷം 1981 -ൽ വേഷങ്ങൾ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.

ഏകദേശം നാലു പതിറ്റാണ്ടോളം സിനിമാരംഗത്ത് സജീവമായിരുന്ന കെ എ.ശിവദാസ് 2020 മാർച്ചിൽ അന്തരിച്ചു.

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ലജ്ജാവതി ജി പ്രേംകുമാർ 1979
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.