താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഓർമ്മകൾക്കൊപ്പം ഇളവേൽക്കുവാനായി
ബാല്യത്തിനോമൽ കാലം വിളിപ്പൂ
പൂനീട്ടി നിൽപ്പൂ പുൽമേടകൾ പൊൻ
കതിർ ചൂടി നിൽപ്പൂ വയലേലകൾ
പാടാൻ ഓലവാലൻ കിളിയുടെ
പൂന്തേൻ വായ്ത്താരികൾ..
എന്നും നിറച്ചാർത്തെന്തെന്ത് ഘോഷം
ഓർമ്മകളെല്ലാം ഓർമ്മകൾ മാത്രം
ഓർമ്മകൾക്കൊപ്പം ഇളവേൽക്കുവാനായി
ബാല്യത്തിനോമൽ കാലം വിളിപ്പൂ

പൂവാകക്കൊമ്പിൽ ഒരു കൈപ്പാടകലെ
ഒരു ചിരിയുമായി നിൽക്കും
കുളിരമ്പിളിക്കായി കൈനീട്ടി നോക്കാൻ
വെമ്പുന്നു ഹൃദയം ..
എത്രമേൽ ധന്യം ആ നല്ല കാലം
കൈകോർത്ത് നമ്മൾ കളിചിരിയുടെ തേരിൽ
പ്രിയതരമാം തീരങ്ങൾ തേടുന്നു വീണ്ടും
കരൾ ചേർത്ത് കളിവീട് തീർത്തും
രസിച്ചൊരാ നൈർമ്മല്യമേറും
ബാല്യം വിളിപ്പൂ ..
ഒഴുകുന്നു കാലം ഒരുമിച്ചു നമ്മൾ
ഒരുവേള ചേർന്നും വീണ്ടും പിരിഞ്ഞു ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ormmakalkkoppam ilavelkkuvanayi(namboothiri yuvav@43 malayalam movie)

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.