താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Snehaseema

Main Crew

അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

പത്തു ദിവസം കഴിഞ്ഞ് ഇറങ്ങിയ ‘ബാല്യസഖി എന്ന സിനിമയ്ക്കും ഇതേ കഥയാണ്. ഹിന്ദിയിൽ ഹിറ്റ് ആയ രാജ് കപൂർ സിനിമ "സംഗം ഇനും ഇതേ കഥയാണ്. തമിഴിലും ഹിന്ദിയിലും തിരക്കായതോടെ ഈ സിനിമയ്ക്കു ശേഷം പദ്മിനിയെ മലയാളം സിനിമയ്ക്ക് ലഭിച്ചില്ല എന്നു വേണം കരുതാൻ. ഹിന്ദി-തമിഴ് റ്റ്യൂണുകൾ വിട്ട് ദക്ഷിണാമൂർത്തി സ്വതന്ത്രമായി കമ്പോസ് ചെയ്തു തുടങ്ങിയതിന്റെ ഉദാഹരണമാണ് ഈ സിനിമയിലെ പാട്ടുകൾ. "കണ്ണും പൂട്ടി ഉറങ്ങുക നീയെൻ’ പിന്നീട് ഹിറ്റ് ആയി മാരി. യേശുവിനെപ്രകീർത്തിച്ചുള്ള പാട്ട് ‘കനിവോലും കമനീയ ഹൃദയം’ ശരിക്കും കർണാടക സംഗീതകീർത്തനം ശൈലിയിലാണെന്നുള്ളത് കൌതുകകരമാണ്.

കഥാസംഗ്രഹം:

ബേബിയും ഓമനയും ജോണിയും ഒരുമിച്ച് കളിച്ച് വളർന്നവരാണ്. ധനികനായ ഡോക്റ്ററായിത്തീർന്ന ബേബിയ്ക് ഓമനയെ കല്യാണം കഴിക്കണമെന്ന് ആശയുണ്ടായിരുന്നെങ്കിലും ഓമന തന്നിഷ്ടപ്പ്രകാരം ജോണിയെ ആണ് വിവാഹം കഴിച്ചത്. ജോണി അദ്ധ്യാപകജോലി ചെയ്യുന്നത് ഓമനയുടെ അപ്പച്ചനായ കടും പിടിത്തക്കാരൻ പൂപ്പുള്ളി തോമസിന്റെ സ്കൂളിലാണ്. അയാൾക്കാവട്ടെ ഓമന ജോണിയെ വിവാഹം ചെയ്തതു തീരെ രസിച്ചിട്ടുമില്ല. അഭിമാനത്തിന്റെ പേരിൽ ജോണി സ്കൂൾ ജോലി രാജി വച്ച് പട്ടാളത്തിൽ ചേർന്നു. നിരാലംബയായ ഓമനയും കുഞ്ഞും കഷ്ടിച്ച് നാൽ നീക്കി. ക്രിസ്തുമസ്സിനു ജോണി ലീവിൽ വരുമെന്നറിഞ്ഞ് പ്രതീക്ഷിച്ചിരിക്കുന്ന ഓമനയ്ക്കു കിട്ടിയത് ജോണി യുദ്ധസ്ഥലത്തു വച്ച് മരിച്ചുവെന്ന കമ്പിസന്ദേശമാണ്. ഓമനയെ സംരക്ഷിക്കാൻ ബേബി തയാറായി. ബേബിയോറ്റൊപ്പമായി അവളുടേയും കുഞ്ഞിന്റേയും താംസം. എന്നാ‍ാൽ ജോണി ഒരിക്കൽ അപ്രതീക്ഷിതമായി നാട്റ്റിൽ എത്തി. തന്റെ ഭാര്യയെ നഷ്ടപ്പെട്ടതിൽ രോഷാ‍ാകുലനായ അയാൾ ഓമനയെ കണ്ടതു പോലുമില്ല. ചികിത്സയ്ക്കായി ബേബിയുടെ ക്ലിനിക്കിൽ എത്തിയ ജോണിയെ ബേബി തിരിച്ചറിഞ്ഞു. ബേബിയെയും ഓമനയേയും വെടി വയ്ക്കാൻ തോക്കുമായെത്തിയ ജോണി സ്വയം വെടി വച്ച് മരിക്കുകയാണ് ഉണ്ടായത്. ഹൃദയം തകർന്ന് ഓമനയും ജീവൻ വെടിഞ്ഞു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ലാബ്:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കനിവോലും കമനീയ

ശങ്കരാഭരണം
അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
2

അദ്ധ്വാനിക്കുന്നവർക്കും

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, കോറസ്
3

മാനം തെളിഞ്ഞു

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
4

മഴയെല്ലാം പോയല്ലോ

ആനന്ദഭൈരവി, പുന്നാഗവരാളി
അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
5

കണ്ണും പൂട്ടിയുറങ്ങുക

ആരഭി
അഭയദേവ് വി ദക്ഷിണാമൂർത്തി എ എം രാജ, പി ലീല
6

അണയാതെ നില്പൂ

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
7

ഇന്നുവരും എന്‍നായകന്‍

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
8

ജഗദീശ്വരലീലകളാരറിവൂ

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, എ എം രാജ
9

കൊച്ചിളം കാറ്റത്തു

അഭയദേവ് വി ദക്ഷിണാമൂർത്തി സരോജ, കോറസ്
10

കൂറ്റുകാർ നിന്നെ വിളിപ്പതെന്തേ

വി ആനന്ദക്കുട്ടൻ നായർ വി ദക്ഷിണാമൂർത്തി ബേബി ലളിത, സരോജ
11

മഹല്‍ത്യാഗമേ

അഭയദേവ് വി ദക്ഷിണാമൂർത്തി എ എം രാജ
12

പോയ്‌വരു നീ പോയ്‌വരു

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
13

വന്നു വന്നു ക്രിസ്തുമസ്സേ

അഭയദേവ് വി ദക്ഷിണാമൂർത്തി എ എം രാജ, കോറസ്
14

കണ്ണും പൂട്ടിയുറങ്ങുക

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.