താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

M B Padmakumar
സംവിധാനം: 2
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

നടനും സംവിധായകനും എഴുത്തുകാരനുമായ എം ബി പത്മകുമാർ. തിരുവല്ലയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് പത്മകുമാർ ജനിച്ചത്. അച്ഛൻ പട്ടാളക്കാരനായിരുന്നു. സിവിൽ എൻജിനീയറിംഗ് പാസായ ശേഷം എൻജിനിയർ ആയി ജോലി നോക്കിയെങ്കിലും സിനിമയിലായിരുന്നു പത്മകുമാറിനെപ്പോഴും താൽപ്പര്യം. സിനിമയെക്കുറിച്ച് കൂടുതൽ അടുത്തറിയാൻ ശ്രമിച്ചതിലൂടെ നിരവധി സീരിയലുകളിലും ചലച്ചിത്രങ്ങളിലും അഭിനയിക്കയുണ്ടായി. ചില ടെലിവിഷൻ ഷോകളും, ഡോക്യുമെന്ററികളും ചെയ്യാനും സാധിച്ചു. ജയരാജ് സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ആശ്വരൂഡൻ എന്ന ചിത്രത്തിലാണ് പത്മകുമാർ ആദ്യമായി അഭിനയിച്ചത്. തുടർന്ന് ആനച്ചന്തം, രക്ഷകൻ, നിവേദ്യം, തനിയെ, ദാവീദ്, പട്ടണത്തിൽ ഭൂതം, കേരളോത്സവം, കുട്ടിസ്രാങ്ക്, 72 മോഡൽ, തോംസണ്‍ വില്ല, ഒളിപ്പോര് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകരായ ജയരാജ്, ഷാജി എൻ കരുണ്‍, ലോഹിതദാസ് തുടങ്ങിയവരുടെ കൂടെ അസിസ്റ്റ് ചെയ്യാനും പത്മകുമാറിന് കഴിഞ്ഞു. സൈലന്റ് കളേഴ്സ് എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് കടന്ന പത്മകുമാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'മൈ ലൈഫ് പാർട്ണർ' ആണ്. ചിത്രത്തിന് 2014 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡു് ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് നായകൻ സുദേവ് നായറിന് 2014 ലെ മികച്ച നടനുള്ള അവാർഡും ലഭിക്കയുണ്ടായി. അമല, ഇന്ദിര, ഹൈവേ, കുഞ്ഞാലി മരയ്ക്കാർ, അഗ്നിപുത്രി തുടങ്ങിയവ പത്മകുമാർ അഭിനയിച്ച ശ്രദ്ധേയമായ സീരിയലുകളാണ്.

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആനച്ചന്തം ജയരാജ് 2006
അശ്വാരൂഡൻ ജയരാജ് 2006
രക്ഷകൻ 2006
നിവേദ്യം സുരേന്ദ്രൻ എ കെ ലോഹിതദാസ് 2007
തനിയെ ബാബു തിരുവല്ല 2007
ഈ പട്ടണത്തിൽ ഭൂതം ജോണി ആന്റണി 2009
കേരളോത്സവം ശങ്കർ 2009
കുട്ടിസ്രാങ്ക് നീലൻ ഷാജി എൻ കരുൺ 2010
ഒളിപ്പോര് എ വി ശശിധരൻ 2013
72 മോഡൽ രാജസേനൻ 2013
തോംസണ്‍ വില്ല പോൾ ആംബ്രോസ് എബിൻ ജേക്കബ് 2014

കഥ

ചിത്രം സംവിധാനം വര്‍ഷം
രൂപാന്തരം എം ബി പദ്മകുമാർ 2016

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
രൂപാന്തരം എം ബി പദ്മകുമാർ 2016
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.