താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
ഉം...ഉം...നാനാനാ...നാ..
തങ്കനിലാ പട്ടുടുത്തൂ എൻ മോഹപ്പൂത്തിങ്കൾ
ആലവട്ടം വീശി നിന്നൂ പൊൻമേഘക്കാവടികൾ
ആകാശപ്പന്തലിലാകെ ആനന്ദക്കുമ്മിയോടെ
മനമാടിപ്പാടും നേരത്ത് മലയോരത്ത് (തങ്കനിലാ)
പൂവേ പൂവെന്നു വിളി മുഴങ്ങീ
പൂവാങ്കുഴലിയ്ക്കു നാണം തുളുമ്പീ (പൂവേ)
കാണാമറയിൽ അവളൊരുങ്ങീ
അറിയാക്കരയിൽ അവനൊരുങ്ങീ
തേവാരം പാടിവന്നൂ കാവേരിയിൽ
ചിറ്റോളം കിലുകിലുങ്ങീ
പുഴയോരത്ത് (തങ്കനിലാ)
ഓരോ വാക്കിലും തേൻ കിനിഞ്ഞൂ
ഓരോ നോക്കിലും താരുലഞ്ഞൂ (ഓരോ വാക്കിലും)
അറിയാതെങ്ങോ തുടി മുഴങ്ങീ
ശരവണപ്പൊയ്കയിൽ അലയൊതുങ്ങീ
നിറദീപം ചാർത്തിനിന്നൂ പൊൻ പഴനി
താഴ്വാരം മഞ്ഞണിഞ്ഞൂ
വിണ്മാടത്ത് (തങ്കനിലാ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Thankanila
Additional Info
Year:
1992
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 13 years 11 months ago by Achinthya.