താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Leshoy

തൃശൂര്‍ ജില്ലയില്‍, കഴിമ്പ്രം സ്വദേശി. അച്ഛന്‍ ശ്രീലങ്കയിലായിരുന്നു. ലിഷോയി ജനിച്ചതും അവിടെ തന്നെ. അക്കാലത്ത് റഷ്യന്‍ കഥകള്‍ വായിക്കുന്ന ശീലം ഉണ്ടായിരുന്നതാകും ഇത്ര ഗ്ലാമറുള്ള പേര് തനിക്കിടാന്‍ അച്ഛന് പ്രചോദനം എന്നാണു ലിഷോയിയുടെ ഊഹം.

മണപ്പുറത്ത്, നാടകങ്ങള്‍ സജീവമാകാന്‍ ലിഷോയിയുടെ സംഭാവന ചെറുതല്ല. പഠിപ്പിനെക്കാള്‍ താല്‍പ്പര്യം നാടകത്തിനോടായിരുന്നു. അഷ്‌റഫ്‌ മുളംപറമ്പന്‍ എഴുതിയ "സ്മൃതി", "ഒഥല്ലോ", "റോമിയോ ആന്‍റ് ജൂലിയറ്റ്" എന്നിവ മണപ്പുറത്ത് നിരവധി തവണ വേദികളില്‍ കയറി.
ലിഷോയി ആയിരുന്നു എല്ലാ നാടകങ്ങളിലും നായകന്‍. ഘനഗംഭീര ശബ്ദവും ആകാര ഭംഗിയും മികച്ച പ്രകടനവും കൊണ്ടും ലിഷോയ് നാടക ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടവനായി.

ഈ നാടകങ്ങളുടെ വിജയങ്ങളിൽ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് മതിലകത്ത് "ആദംസ്" കലാകേന്ദ്രം രൂപപ്പെടുന്നത്.

കഴിമ്പ്രം വിജയന്‍, കഴിമ്പ്രം തീയറ്റെഴ്സ് ഉണ്ടാക്കുന്നതും ലിഷോയിയുടെ നാടക ഭ്രാന്തു കണ്ടത് കൊണ്ടായിരുന്നു. കഴിമ്പ്രം തീയേറ്റഴ്സിന്‍റെ എല്ലാ നാടകങ്ങളിലും എണ്‍പത്തിഅഞ്ചോളം സിനിമകളിലും നിരവധി സീരിയലുകളിലും ലിഷോയി കഥാപാത്രങ്ങളായി.

മകൾ ലിയോണ ലിഷോയ് മലയാള സിനിമകളിൽ നായികയാണ് .

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
യോദ്ധാ സംഗീത് ശിവൻ 1992
ഭൂമിഗീതം കമൽ 1993
കാഞ്ചനം അഡ്വക്കേറ്റ് സാം ടി എൻ വസന്തകുമാർ 1996
സുൽത്താൻ ഹൈദരാലി ബാലു കിരിയത്ത് 1996
ഇവർ ടി കെ രാജീവ് കുമാർ 2003
കസ്തൂരിമാൻ ജോസഫ് ആലൂക്കാ എ കെ ലോഹിതദാസ് 2003
സ്വപ്നക്കൂട് കമൽ 2003
വജ്രം പ്രമോദ് പപ്പൻ 2004
സിംഫണി ഐ വി ശശി 2004
രാപ്പകൽ കമൽ 2005
തന്മാത്ര ബ്ലെസ്സി 2005
കറുത്ത പക്ഷികൾ മണിച്ചൻ കമൽ 2006
പകൽ എം എ നിഷാദ് 2006
പന്തയക്കോഴി ധർമ്മരാജ് എം എ വേണു 2007
സൂര്യകിരീടം ജോർജ്ജ് കിത്തു 2007
നവംബർ റെയിൻ വിനു ജോസഫ് 2007
വീരാളിപ്പട്ട് കുക്കു സുരേന്ദ്രൻ 2007
പാസഞ്ചർ ഡി ജി പി രഞ്ജിത്ത് ശങ്കർ 2009
കോളേജ് ഡേയ്സ് ജോയുടെ അച്ഛൻ ജിയെൻ കൃഷ്ണകുമാർ 2010
നോട്ട് ഔട്ട് കുട്ടി നടുവിൽ 2011
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.